താൾ:CiXIV125.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൮ –

തൃക്കണ്ണാകഴകത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു. ഇ
രിങ്ങാണികൂടേ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തേ
ടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും. ചി
ങ്ങമാസത്തിൽ പുണൎതത്തിന്നാൾ മരിച്ചു; അന്നു ഗ്രാ
മത്തോടെ ശ്രാദ്ധം ഉണ്ടു. അന്നു അവരെ മന്ത്രസം
സ്കാരം ചെയ്തു. പത്തരയിൽ ചിലർ മരിക്ക ഹേതു
അത് ഇന്നും തൃക്കണ്ണാപുരത്തെ ൭൨ ഒഴിഞ്ഞു എന്നും
പറയുന്നതു. ഈ ആയുധം എടുത്ത ഗ്രാമത്തിൽ അം
ശം പൊക്കിക്കും പുറപ്പെടാതേ ഗൃഹത്തിൽ ഇരിക്കു
ന്ന പരിഷ. ഇനി നാമും പടുമാറു എന്നു കല്പിച്ച്
എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെ
ടുമ്പോൾ ഈവണ്ണം യോഗം വന്നു ഇന്നേടത്തു പുറ
പ്പെടേണ്ടു എന്നുണ്ടു. അവർ നടാനടേ പുറപ്പെടു
മ്പോൾ ഒത്തവണ്ണമരുത്. അതായുധം എടുത്തു നട
ക്കുന്നതു. മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നേ ഉ
ള്ളു. ശേഷം സൎവ്വം നടക്കയാൽ ഒന്നേ ഉള്ളു. അശ
സ്ത്രങ്ങളുടെ കൈക്കാരേ തറവാട്ടുപേർ ശാസ്ത്രൎക്കും പേ
രായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗുരുക്കൾ
വാങ്ങിയതു. ചാത്തിരൎക്ക് നടെ കേരളരക്ഷയ്ക്ക രക്ഷാ
പുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാമവും കൂടി കൊ
ടുത്ത ഷൾഭാഗം തന്നെ അനുഭവം. അതിൽ മുമ്പാ
യ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനിച്ചിക്കാട്ടും കാ
രമംഗലവും, പുതുവായും (മനയും); മങ്ങാട്ടുകൂറ്റിൽ ഭ
ട്ടന്മാർ: ഔവനിക്കട, വെണ്മണിയച്ചി, യാമനം, വ്യാ
കരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു, (—
കാട്ടു); വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മ
ണി, വെടിയൂർ, അതിലെ ഭാട്ടം: പുതുവാ, പാലേക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/42&oldid=185772" എന്ന താളിൽനിന്ന് ശേഖരിച്ചത്