താൾ:CiXIV125.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൦ –

ശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി. കൊടിക്കൽ പാ
ട്ടാകുന്നതു, "സഭ്യാഃ ശ്രാവത പണ്ഡിതാഃ കവികളേ,
മാന്യാഃ മഹാലോകരേ, വിപ്രാഃ സജ്ജനസംഘരെ, ശ
പതയാഃ പ്രൌഢാശ്ച ഭൂപാലരേ, ചൊല്ലുന്നെങ്ങളെ
തൂരുപൂരടെതെന്ന് എന്നിങ്ങിനെ എല്ലാവരും ചെവി
തന്നു കേൾക്ക നിതരാം, എല്ലാൎക്കും ഏഷൊഞ്ജലിഃ".
ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ
പാടേണ്ടു, രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോ
ൾ, പൂണുനൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ.—
, ശേഷം കണം ഇരിക്കും പ്രകാരം പറയുന്നു: കണമി
രിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വൎത്ഥമുള്ള
ക്ഷേത്രത്തിന്നരുതു. ൬ സംഘത്തിൽ ഒന്നു കണമിരു
ന്നു എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കു
മാറില്ല; കണമിരിപ്പാൻ തുടങ്ങുമ്പോൾ രക്ഷാപുരുഷ
ന്മാരോട് കൂടി അരങ്ങും അടുക്കളയും സംശയമുള്ളവർ
കൂടെ ഇരിക്കുമാറില്ല. കണമിരിപ്പാൻ പുറപ്പെടുമ്പോ
ൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധി
കാരികളായവരെ ഓരേടത്തു യോഗം വരുത്തി, തന്റെ
യജമാനന്മാരെയും കൂറ്റുകാരെയും പ്രഭുക്കളെയും അ
റിയിച്ചു, അവരുടെ സമ്മതത്താൽ കണപ്പുറത്തുള്ള
വർ ഒക്ക വേണം. അരങ്ങടുക്കള സംശയമുള്ള ആളു
കളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേ
ത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തി
യാൽ മറ്റൊരിടത്തു തലനാളെ രാവു വന്നു സംഘ
മുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേ
റെ ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളി
ച്ചുണ്ടു ചന്ദനവും തേച്ചു കച്ചയും തലയിൽ കെട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/44&oldid=185774" എന്ന താളിൽനിന്ന് ശേഖരിച്ചത്