താൾ:CiXIV125.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൩ –

ശ്വരം എന്ന പേരുമിട്ട്; വളഭൻ പെരുമാൾ കല്പിച്ചു
തീൎത്ത കോട്ട വളൎഭട്ടത്തുകോട്ട എന്ന പേരുണ്ടായി.
ഇനിമേൽ കേരളത്തിങ്കൽ വാഴുന്നവൎക്ക് കുലരാജധാ
നി ഇതെന്നു കല്പിച്ചു. അവിടെ പല അടുക്കും ആ
ചാരവും കല്പിക്കെണം എന്ന് നിശ്ചയിച്ചു. ൧൧ സം
വൽ വാണശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹ
ണം.

അതിന്റെ ശേഷം കൊണ്ടുവന്ന ഹരിശ്ചന്ദ്രൻ
പെരുമാൾ പുരളിമലയുടെ മുകളിൽ ഹരിശ്ചന്ദ്രകോ
ട്ടയെ തീൎത്തപ്പോൾ വനദേവതമാരുടെ സഞ്ചാരം
ആ കോട്ടയ്കകത്തു വളര കാൺകകൊണ്ടു ശേഷം മ
നുഷ്യൎക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു
ഗുണദോഷം വിചാരിച്ചു പോരുവാനും വശമല്ലാതെ
ആയ്തിന്റെ ശേഷം, ഇതിൽ മനുഷ്യസഞ്ചാരമില്ല എ
ന്നു കണ്ടു ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ
നിശ്ചയിച്ചു; കുറയ കാലം വാണതിന്റെ ശേഷം പെ
രുമാളെ ആരും കണ്ടതുമില്ല. – കാണാഞ്ഞതിന്റെ
ശേഷം ബ്രാഹ്മണർ മല്ലൻ പെരുമാളെ കൂട്ടിക്കൊണ്ടു
പോന്നപ്പോൾ, ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ
മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീൎത്തു, (൧൨ ആ
ണ്ടു വാണു) പരദേശത്തെഴുന്നെള്ളുകയും ചെയ്തു.]

അനന്തരം വാണ പെരുമാൾ (പാണ്ഡ്യരാജ്യത്തി
ങ്കൽ കുലശേഖരപ്പെരുമാൾ. അവനെ കൂടി
കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തിരിയും വാ
സുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനി
ച്ചു പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു. ആ പെ
രുമാൾ മുഷികരാജ്യത്തിങ്കൽ ചിത്രകൂടം തീൎത്തു, അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/37&oldid=185767" എന്ന താളിൽനിന്ന് ശേഖരിച്ചത്