താൾ:CiXIV125.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൨ –

മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ
ശേഷം, ൧൧ സംവത്സരം വാഴുമ്പോൾ, അവി
ടെ ഒരു കോട്ടപ്പടി തീൎക്കെണം എന്നു കല്പിച്ചു, (ത
ന്റെ അനുജൻ) ഏഴിപ്പെരുമാളെ വരുത്തി പരദേ
ശത്ത് എഴുന്നെള്ളിയ ശേഷം ഏഴിപ്പെരുമാൾ അ
വിടെ ഒരു കോട്ടപ്പടി തീൎത്തു മാടയേഴികോട്ട എന്നും
പേരിട്ടു. ൧൨ ആണ്ടു വാണശേഷം ആ പെരുമാളു
ടെ സ്വൎഗ്ഗാരോഹണം (പരദേശത്തു തന്നെ എഴുന്നെ
ള്ളുകയും ചെയ്തു).

കൊമ്പൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു
വാഴ്ച കഴിച്ചു, ആ പെരുമാൾ നെയ്തര എന്ന പുഴയു
ടെ കരക്കൽ ൩ സംവൽ ൬ മാസവും കൂടാരം കെട്ടി
വാണു.

പിന്നെ വിജയൻ പെരുമാൾ വിജയൻ കൊല്ല
ത്തു കോട്ടയെ തീൎത്തു, (പാണ്ഡവന്മാരിൽ അൎജ്ജു
നൻ വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്കകൊ
ണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു). ൧൨ സംവൽ
വാണശേഷം മറ്റൊരുത്തരെ വാഴിപ്പാൻ കല്പിച്ചു,
വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻ പെ
രുമാളെ കേരളാധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെ
രുമാൾ നെയ്തര എന്ന പുഴയുടെ കരമേൽ ശിവശൃം
ഗൻ എന്ന പേരുടയ മഹൎഷി പ്രതിഷ്ഠിച്ച ശിവ പ്ര
തിഷ്ഠയും കണ്ടു മറ്റും പല ൟശ്വരത്വവും കണ്ടു
ക്ഷേത്രവും പണി തീൎത്തു, മറ്റും ചില പരദേവതമാ
രെയും സങ്കല്പിച്ചു, അവിടെ ഒരു കോട്ടപ്പടിയും തീൎത്തു
സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്രത്തിന്നു ശിവേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/36&oldid=185766" എന്ന താളിൽനിന്ന് ശേഖരിച്ചത്