താൾ:CiXIV125.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൧ –

വന്നു വാഴ്ച കഴിച്ചു, ആൎയ്യപ്പെരുമാൾ കേരളരാജ്യം
൧൬0 കാതം നാടു നടന്നു നോക്കി കണ്ടേടത്തു, ഗോ
കൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴ ഓളം തുളുരാജ്യം
എന്നു കല്പിച്ചു; പെരുമ്പുഴയിൽനിന്നു തുടങ്ങി പുതു
പ്പട്ടണത്തഴിയോളം കേരളരാജ്യം എന്നു കല്പിച്ചു; പു
തുപട്ടണം തുടങ്ങി കന്നേറ്റിയോളം മൂഷികരാജ്യം എ
ന്നു കല്പിച്ചു; കന്നേറ്റി തുടങ്ങി കന്യാകുമാരിയോളം
കൂവളരാജ്യം എന്നു കല്പിച്ചു, (൨. ആ പരപ്പു ൧ നോ
ക്ക). ഇങ്ങിനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി
അതുകൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊണ്ടു ൧൮
കണ്ടം ആക്കി, ഓരോരോ ദേശത്തിന്ന് ഒരോ പേരു
മിട്ട്, ഓരോരൊ ദേശത്ത് ദാനവും ധൎമ്മവും കല്പിച്ചു,
ബ്രാഹ്മണരെ ആനന്ദിപ്പിച്ചു, നാലു കഴകത്തു ൪ തളി
തീർത്തു. (൪ തളിയാതിരിമാരുമായി അടിയന്തരം ഇരു
ന്നു). നാടു പരിപാലിച്ചശേഷം, ൫ (൧൨) ആണ്ടു
ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽ നിന്നു ദേവകൾ വിമാ
നം താഴ്ത്തി, പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുക
യും ചെയ്തു. ബ്രാഹ്മണൎക്കു മനഃപീഡ വളരെ ഉണ്ടായ്തി
ന്റെ ശേഷം, ബ്രാഹ്മണർ പരദേശത്തു ചെന്നു,

കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാ
ഴ്ചകഴിച്ചു. അപ്പെരുമാൾ (കന്നേറ്റി സമീപത്തിങ്ക
ൽ) കുന്ദിവാകക്കൊവിലകം തീൎത്തു. ൪ (൧൨)ആണ്ടു
വാണ ശേഷം പരദേശത്തു തന്നെ എഴുന്നെള്ളുകയും
ചെയ്തു. — പിന്നെ കോട്ടി പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു, (ആ പ്രദേശം കോട്ടി കൊല്ലം
എന്ന പേരുണ്ടായി) ഒരു സംവൽ നാടു പരിപാലി
ച്ചു സ്വൎഗ്ഗാരോഹണമായതിന്റെ ശേഷം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/35&oldid=185765" എന്ന താളിൽനിന്ന് ശേഖരിച്ചത്