താൾ:CiXIV125.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൪ –

വിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു). ആ പെരു
മാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേ
ണം എന്നു വെച്ചു, പലദിക്കിൽനിന്നും ക്ഷത്രിയരെയും
സാമന്തരെയും വരുത്തി, അവൎക്ക് ഐങ്കാതം ഐങ്കാ
തം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു. (അതു ൫ വഴി
ക്ഷത്രിയരും ൮ വഴി സാമന്തന്മാരും ആകുന്നതു) അതി
ന്നു കാരണം: ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ
വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എ
ന്നു വരികിൽ ബ്രാഹ്മണർ പരദേശത്തു പോകേണ്ടി വ
രും. അത് വരരുത് എന്ന് കല്പിച്ചു എല്ലാവൎക്കും ഐ
ങ്കാതം വെച്ചു തിരിച്ചു കൊടുത്തു. ഒരുത്തന്നു നേരു
കേടുണ്ടെങ്കിൽ അയൽവക്കത്ത തന്നെ (സമീപത്തു
തന്നെ മറ്റൊരിടത്തു) വാങ്ങി ഇരിക്കുമാറാക്കേണം
ഈ കൎമ്മ ഭൂമി ക്ഷയിച്ചു പോകും; പുറപ്പെട്ടു പോകാ
തിരിക്കെണം എന്ന കാരണം. ശേഷം കുലശേഖര
പ്പെരുമാൾ വ്യാപരിച്ച അവസ്ഥ: വന്ന ശാസ്ത്രികളിൽ
ഭട്ടാചാൎയ്യരെയും ഭട്ടബാണനെയും അഴിവിന്നു കൊടു
ത്തിരുത്തി, മലയാളത്തിലുള്ള ബ്രാഹ്മണൎക്ക് ശാസ്ത്രം
അഭ്യസിപ്പാൻ, മുമ്പിനാൽ ശാസ്ത്രാഭ്യാസമില്ലായ്കകൊ
ണ്ടു. അന്നു പരദേശത്തുനിന്നു ഒരു ആചാൎയ്യൻ ഭട്ടാ
ചാൎയ്യനോട് കൂട വന്നു വായിച്ചു; അതു പ്രഭാകരഗു
രുക്കൾ, പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു. മറ്റുള്ള ആ
ചാൎയ്യന്മാർ പഠിച്ചു പോയ ശേഷം ഈ ശാസ്ത്രം അ
ഭ്യസിക്കുന്ന പരിഷെക്ക പ്രയോജനം വേണം എന്നി
ട്ടു കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീൎത്തു, ഈ വ
ന്ന ശാസ്ത്രികൾക്കു കൊടുത്തു. അവിടെ അവരെ നി
റുത്തി, മലയാളത്തിലുള്ള ബ്രാഹ്മണരും ശാസ്ത്രം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/38&oldid=185768" എന്ന താളിൽനിന്ന് ശേഖരിച്ചത്