താൾ:CiXIV125.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൫ –

പുരത്തളി. ഇത്തളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളി
യാതിരിമാർ എന്നു പേരുള്ളവർ; കീഴ്ത്തളി, ഐരാണി
ക്കുടത്തിന്നു (–ക്കോടു), ചിങ്ങപുരം (–ത്തളി), ഇരി
ങ്ങാടിക്കുടത്തിന്നു (–ക്കോടു), നെടിയത്തളി പറവൂർ
(പറപ്പൂർ), മേൽത്തളി, മൂഷികക്കുളം ഇങ്ങിനെ ൪ തളി ആ
കുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇ
വ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ സ
മീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇ
രിങ്ങാണിക്കുടത്തും പറവൂരൊട് കൂടി ൪ കഴകം എന്നു
പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ രക്ഷി
ക്കും കാലത്തു (കല്പിച്ചതു) മറ്റേ കഴകം പരശുരാമൻ
കാലത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴു
തേണ്ടുംപൊൾ തളിയാതിരിത്തീട്ട് എന്നു എപ്പോഴും എ
ഴുതേണ്ടു. തളിയാതിരി അവരോധവും പുക്കു തോന്നി
യതു(– പോയതു): കരിങ്ങമ്പുള്ളി ( – മ്പെള്ളി) സ്വ
രൂപവും, കാൎയ്യമുക്കിൽ സ്വരൂപവും (കാരിമുക്ക് –),
ഇളമ്പര കോട്ടസ്വരൂപവും – ഇച്ചൊല്ലിയ സ്വരൂപ
ങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാ
രണം: രാജാവിന്നു മലനാട്ടിൽ ഷ‌ൾഭാഗം കൊടുത്തി
ട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തു
വിന്മേലും ഷ‌ൾഭാഗം രക്ഷാപുരുഷന്മാർ അനുഭവി
ച്ചു; രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. പി
ന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാ
ത്തിരൎക്ക് ( ചത്തിരൎക്ക്ആ = ശസ്ത്രി, ശാസ്ത്രി)ആയതുണ്ടു.


ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷി
ച്ചു സ്വല്പകാലം കഴിഞ്ഞ ശേഷം, (പയസ്വിനി)
പെരുമ്പുഴെക്ക് വടക്ക് ൩൨ ഗ്രാമവും, പെരുമ്പുഴെക്ക്3

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/29&oldid=185759" എന്ന താളിൽനിന്ന് ശേഖരിച്ചത്