താൾ:CiXIV125.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൬ –

തെക്ക് ൩൨ ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടുക്കയും
മുറിച്ചു. തെക്ക് ൩൨ ആകുന്നത്: – കരുമാൻ പുഴയ്ക്ക വ
ടക്ക് ഗ്രാമം ൧0; അതിന്നു വിവരം: ൧.പയ്യന്നൂർ, ൨.പെ
രിഞ്ചെല്ലൂർ, ൩.കരിക്കാട്ടു, ൪. ഈശാനിമംഗലം, ൫.ആ
ലത്തൂർ, ൬.കരിന്തൊളം (കാരന്തല), ൭.തൃശ്ശിവപേരൂർ
(തൃച്ചമ്പേരൂർ), ൮.പെരുമാനം (— വനം), ൯.പന്നി
യൂർ, ൧0.ചോവ്വരം, കരുമാൻ പുഴെക്ക് തെക്ക് പുണ്യാ
റ്റിന്നു വടക്ക് ഗ്രാമം ൧൨. — അതാകുന്നത്: ൧.പറ
വൂർ (— പ്പൂർ‌), ൨.ഐരാണിക്കുളം (— ക്കളം), ൩.മൂഷി
കക്കുളം, ൪.ഇരിങ്ങാണിക്കുടം (— ടിക്കോട്), ൫.അ
ടവൂർ (— പ്പൂർ), ൬.ചെങ്ങനാടു (— നോടു, ചേണാ
ട്ടൂർ), ൭.ഉളിയന്നൂർ, ൮.കഴുതു (— ത) നാടും, ൯. കുഴ
യൂർ (— വൂർ, — ഴിയൂർ), ൧0. ഇളിഭ്യം, ൧൧. ചാമുണ്ട
(— ണ്ഡ), ൧൨. ആവട്ടി(ആലപ്പടി)പ്പുത്തൂർ ഇങ്ങിനെ
ഗ്രാമം ൧൨ പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വട
ക്ക് ഗ്രാമം ൧0: ൧. കിടങ്ങൂർ, ( — ഞ്ഞൂർ), ൨. കാടുകറുക
(കടുമണ, — മറ), ൩. കാരനെല്ലൂർ, (— നല്ലൂർ) ൪. കവി
യൂർ, ൫. ഏറ്റുമാനൂർ (— വന്നൂർ), ൬. നിൎമ്മണ്ണു (നിഗ
ന്ധ: നിൽമണ്ണു), ൭. ആണ്മണി (വെണ്മ), ൮. ആണ്മലം
(ആമ്ലം, അമ്മളം, —മംഗലം), ൯. ചെങ്ങനിയൂർ, ൧0. തി
രുവില്വായിഇങ്ങിനെഗ്രാമം ൧0. ആകെ ൩൨. ശേഷി
ച്ച ൩൨ ഗ്രാമം പഞ്ചദ്രാവിഡന്മാരിൽ പോയിക്കള
ഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ എ
ന്നും പേരുള്ളവർ; അവരും അതിൽ കൂടി ചേൎന്നവരും
പണി ചെയ്തു "ഞാൻ ഞാൻ മുപ്പത്തുരണ്ടിൽ കൂടും"
എന്നിട്ടു പരദേശത്താചാരങ്ങളെ നടത്തി, അവരുമാ
യി കൊള്ളക്കൊടുക്കയും തുടങ്ങി, പരദേശത്തെ രാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/30&oldid=185760" എന്ന താളിൽനിന്ന് ശേഖരിച്ചത്