താൾ:CiXIV125.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൪ –

ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. ത
ങ്ങളുടെ ദാസന്മാരെ കൊണ്ടു ചേകവും ചേകിപ്പിച്ചു
തൃക്കട മതിലകത്ത രാജധാനി ഉണ്ടാക്കി. അവിടെ
ഇരുന്നു കേരളവും വഴിപോലെ ൧൨ ആണ്ടു രക്ഷിച്ചു
തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാ
വിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരു
ണ്ടായി. പിന്നെ ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ
ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാ
ജാവിനെ കൂട്ടികൊണ്ടുവന്നു, മുമ്പിലത്തെ പോലെ
അഭിഷേകവും ചെയ്തു. ആ രാജാവ് ൧൨ ആണ്ടു ര
ക്ഷിച്ചു കഴിഞ്ഞതിന്റെ ശേഷം, കണക്കു പറയിച്ചു
വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യത്തിങ്കൽ
കൊണ്ടാക്കി, ചോഴമണ്ഡലത്തിൽ ചെന്നു ചോഴി
യൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വ
ന്നു, ആ രാജാവ് ൧൨ ആണ്ടു കാലം കേരളം രക്ഷി
ച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖര
നെന്നു പേരുണ്ടായ പെരുമാൾ.

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അന
ന്തരം "രാജാവു സ്വല്പകാലം ചെല്ലുമ്പോൾ ആക്രമി
ച്ചു പോകും; അതു വരാതെ ഇരിപ്പാൻ കേരളത്തിൽ
൧൬0 കാതം നോക്കി കണ്ടു. ൧൬0 കാതംകൊണ്ടു ൧൭
നാടാക്കി, അതുകൊണ്ടു രാജകാൎയ്യങ്ങൾ കൂടി നിരൂ
പിച്ചെ ഉള്ളൂ. താൻ തന്നെ വ്യാപരിക്കരുത്" എന്നു ക
ല്പിച്ചു. നിത്യ കാൎയ്യങ്ങൾ രാജാവോട് കൂടി പ്രവൃത്തി
ച്ചു, കോവിലകത്തിൻ സമീപത്തു തന്നെ, ൪ കഴകത്തി
ന്നു കല്പിച്ച പരിഷെക്ക് ഇരിപ്പാൻ ൪ തളിയും തീൎത്തു,
മേത്തളി, കീഴ്ത്തളി, നെടിയ (നിടിയ) ത്തളി, ചിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/28&oldid=185758" എന്ന താളിൽനിന്ന് ശേഖരിച്ചത്