താൾ:CiXIV125.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൩ –

വന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തിലുള്ളവർ ഓരോ
രൊ രാജാവിനെ കല്പിക്കേണം എന്നു ശ്രീ പരശുരാമ
നോട് ഉണൎത്തിച്ചാറെ, ശ്രീ നാവാക്ഷേത്രത്തിങ്കൽ
(തിരുനാവായി) ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊ
ണ്ടു ഗംഗാദേവി എഴുന്നെള്ളും ദിവസം സ്നാനം ചെ
യ്തു, ഭൂമിക്കു ഷൾഭാഗവും കൂടാതെ നിങ്ങൾക്ക് തെളി
ഞ്ഞ ആളെ രാജാവാ‍ക്കി, പേരാറ്റിലെ വെള്ളം കൊ
ണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു.
ശേഷം ശത്രുസംഹാരത്തിനും ക്ഷേത്രരക്ഷയ്ക്കും പര
ശുരാമൻ ഭദ്രകാളിയുടെ വാൾ വാങ്ങി, ബ്രാഹ്മണരു
ടെ വക്കൽ കൊടുപ്പൂതും ചെയ്തു. അവർ എല്ലാവരും
കൂടി ചോഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു
കേരളൻ എന്ന പേരായിരിക്കുന്ന രാജാവിനെ കൂട്ടി
കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘ (കുംഭ) മാസ
ത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു,‌
(അഗസ്ത്യമഹർഷിയുടെ ഹോമകുണ്ഡത്തിൽനിന്നു തീ
ൎത്ഥം ഒഴുകി, സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ
നദിയാകുന്ന പേരാറ്റിങ്കര) നാവാക്ഷേത്രത്തിൽ ഇ
രുന്നു. വാകയൂർ ആസ്ഥാന മണ്ഡപത്തിന്മേൽ ഇ
രുത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാ
വാക്കി അഭിഷേകവും ചെയ്തു. അങ്കവും, ചുങ്കവും,
വഴിപിഴയും, അമ്പവാരിയും, ഐമ്മുല, മുമ്മുല, ചെ
ങ്കൊമ്പു, കടകൻ പുള്ളി, നരിവാൽ, കിണറ്റിൽ പ
ന്നി, ആറ്റു തിരുത്തുക, കടൽ വാങ്ങിയ നിലം, തല
പ്പും കടൽ ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ
ശിലവും മുളവും ഈ വകകൾ എപ്പേർപ്പെട്ടതും പ
രശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/27&oldid=185756" എന്ന താളിൽനിന്ന് ശേഖരിച്ചത്