താൾ:CiXIV125.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൨ –

യിച്ചാറെ, ബ്രാഹ്മണർ ൧0 ഗ്രാമക്കാരും തികഞ്ഞ
ആയുധപാണികളായി കോവിലകത്തു ചെന്നതി
ന്റെ ശേഷം ഈ ഭട്ടത്തിരി വധിക്കയും ചെയ്തു. പി
ന്നെ "ഹിംസചെയ്ത ദോഷം ഉണ്ടല്ലോ" എന്നു വി
ചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറ
ഞ്ഞു വേറെ ഒരു പടിമേൽ കുത്തിയിരുന്നു; അന്നു
തുടങ്ങി നമ്പടി (നമ്പിടി) എന്ന പേരാകയും ചെ
യ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പി
ടി ആകുന്നത്).

(ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേ
രളമാഹാത്മ്യം അദ്ധ്യ.൯0 പറഞ്ഞിരിക്കുന്നു: പാ
ണ്ഡ്യഭൂപസ്സമാഗത്യ സേനാഭിർ ഭൂതസങ്കുലേ ഇത്യാ
ദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങ
ളോടു വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പല
ത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ,
പരശുരാമൻ അവനോട്: യുഷ്മാകഞ്ചതുമൽഭൂമാവേ
വം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ
ഞാൻ ആദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു
കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേ
ഷം, യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തോറ്റു ഭൂതപാണ്ടി
എന്ന സ്ഥലം നാടതിരായ്ചമയുകയും ചെയ്തു*).

കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ


‌___________________________

  • തുളുനാട്ടിൽ പറയുന്ന വൃത്താന്തം: ഭൂതപാണ്ടി എന്നൊരു ധന
    വാൻ ഭൂതസഹായം കൊണ്ടു തുളുനാട്ടിൽ കപ്പൽ വഴിയായി പോയിവ
    ന്നു ബറക്കൂരിൽ രാജാവായ ശേഷം ജൈനരിൽ ൧൨ കന്യകമാരെ
    പരിഗ്രഹിച്ചൂ അവരുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചു കൊടുത്തു മ
    രുമക്കത്തായം എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/26&oldid=185755" എന്ന താളിൽനിന്ന് ശേഖരിച്ചത്