താൾ:CiXIV125.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൧ –

വന്നതിന്റെ ശേഷം ആ പെരുമാൾ പാണ്ടിമണ്ഡ
ലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു].

(മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എ
ന്ന ഒരാൾ കേരളം വാണിരുന്നു, അയ്യാളുടെ ശരീരര
ക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായി
രുന്നു; ഈ പെരുമാൾ രാജ്യഭാരം ചെയ്തു പോരുന്ന
കാലത്ത് ബ്രാഹ്മണൎക്ക് ഇദ്ദേഹത്തോടു വൈരം വ
ൎദ്ധിച്ചു വശമായി, ഇദ്ദേഹത്തെ ഏതുപ്രകാരം എങ്കി
ലും കുല ചെയ്യേണം എന്നു വിചാരിച്ചു, അവർ ആ
ഭിചാരം ചെയ്തു നോക്കിയതിൽ, ഈ ഭൂതങ്ങളുടെ സ
ഹായം ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊ
ന്നുകൊൾവാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ
ഭൂതങ്ങളെ അകറ്റേണ്ടതിനു ഒരു ചതിപ്രയോഗം
ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി: ഞാൻ
ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു
ശപഥം ചെയ്തു പുറപ്പെട്ടു, പെരുമാളുടെ അടുക്കേ
ചെന്നു, ചതുരംഗം വെച്ചു, പെരുമാളെ തോല്പിച്ചു, ഓ
രോരു വാതുവെച്ചു ജയിച്ചു തുടങ്ങി. അങ്ങിനെ ഒരു
വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിന്റെ ദാ
സ്യ പ്രവൃത്തി ചെയ്യത്തക്കവണ്ണം അടിമയായി എടു
ത്തു, ആ ഭൂതങ്ങളോട് "നിങ്ങൾ ചെന്നു സമുദ്രത്തി
ൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി കണക്കു
കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും ചെയ്തു.
ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം
കാണാതെ അവിടെ തന്നെ നിന്നുപോയി, പിന്നോ
ക്കി വന്നതുമില്ല. അന്നു വൈകുന്നേരം പെരുമാളെ
കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/25&oldid=185754" എന്ന താളിൽനിന്ന് ശേഖരിച്ചത്