താൾ:CiXIV125.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൪ –

പരിപാലിച്ചു, കുടിയാൎക്ക് കീഴായ്ക്കൂറും തങ്ങൾക്ക് മേ
ലായ്ക്കൂറും (മേലാഴിയും), കുടിയാൎക്ക് കാണവും തങ്ങ
ൾക്ക് ജന്മവും (എന്നു) കല്പിച്ചു കാണജന്മമൎയ്യാദ (യും)
നടത്തി, ബ്രാഹ്മണാചാരവും ശൂദ്രമൎയ്യാദയും കല്പിച്ചു,
ഊരിൽ ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീ
ൎപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും പിതൃപൂജയും കല്പി
ച്ചു, നേരും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വേ
ദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധർമ്മങ്ങളും ചെ
യ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ
(അൎദ്ധബ്രാഹ്മണർ) ഭൂമിദാനം വാങ്ങുകകൊണ്ടും
വീരഹത്യാദോഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതി
ബ്രാഹ്മണത്വം കുറഞ്ഞു പോയിരിക്കുന്നു. അൎദ്ധബ്രാ
ഹ്മണർ ആയുധപാണികളായി പാടു നടക്കയും പട
കൂടുകയും അകമ്പടി നടക്കുകയും ചെയ്യും; അതുകൊ
ണ്ടു വാൾ നമ്പിയായതു. പട്ടിണി നമ്പിക്ക് ശംഖും
കുടയും അല്ലാതെ, മറ്റൊരായുധമില്ല; അവന്നു ഒരു
സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞ
നം കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി
വെച്ചു പാൎക്കുകേ ഉള്ളൂ; (വാൾനമ്പിയെ കൂടെ സമീ
പത്തിൽ നിർത്തുകയും ചെയ്യും).

ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോ
ന്യം ഓരോരോ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും
വിവാദിച്ചു, കർമ്മവൈകല്യം വരുത്തി, കൎമ്മഭൂമി ക്ഷയി
ച്ചു പോകരുത് എന്നു കല്പിച്ചു.൬൪ ലിനെയും (പെരി
ഞ്ചെല്ലൂരിൽ നിന്നുള്ള) മുവ്വായിരം തൊട്ടു ൩൬000ത്തി
ലുള്ളവരെയും പലദിക്കിൽനിന്നും പല പരിഷയിൽ
പോന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയിൽ കൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/18&oldid=185747" എന്ന താളിൽനിന്ന് ശേഖരിച്ചത്