താൾ:CiXIV125.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൫ –

അവരോടരുളിച്ചെയ്തു.”ഇനി സ്വല്പകാലം ചെല്ലു
മ്പോൾ, അന്യോന്യം പിണങ്ങും അതു വരരുത്” എ
ന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീർത്തു നട
പ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു:
മുൻപിനാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ (പ
ന്നിയൂർ) പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ,
(ചെങ്ങണ്ണീയൂർ). മുപ്പത്താറായിരത്തിലുള്ളവർ വളരെ
കാലം രാജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരോ കൂറു
ചൊല്ലിയും ദേശം ചൊല്ലിയും തങ്ങളിൽ വിവാദിച്ചു,
നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺക ഹേതുവായിട്ട്,
ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു:
നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട്
മൂവ്വാണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാ
ലു കഴകവും കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി,
(നാലു കഴകവും അകലത്താക കൊണ്ടു കാൎയ്യത്തി
ന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴകത്തി
ന്റെ കുറവു തീർത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമ
ത്തിൽ ർ ദേശത്തെ നാലാൾ തന്നെ കല്പിച്ചു.) (ഈ
നാലിൽ ചെങ്ങനിയൂർ ൬ർ ഗ്രാമത്തിൽ കൂടാ എ
ന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴിപോ
ലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം: ചെ
ങ്ങനിയൂർ കഴകത്തിലുള്ളവർ (ഒക്കത്തക്ക) ഒരു കല്പ
ന ഉണ്ടായാൽ ൬൪ലിന്നും കൂട ക്ഷേത്രസംബന്ധം
കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു.
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും ത
മ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങളിൽ ഇട
ഞ്ഞു, തമിഴർക്ക് സംസ്കരിക്കായതുമില്ല. അതിന്റെ


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/19&oldid=185748" എന്ന താളിൽനിന്ന് ശേഖരിച്ചത്