താൾ:CiXIV125.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൩–

ഹോമം, മൃത്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം,
ധാന്വന്തരം, (ഗ്രഹശാന്തി, സഹസ്രഭോജനം) എ
ന്നിങ്ങനെ അനേകം ഈശ്വരസേവകൾ കഴിച്ചു സു
കൃതം വൎദ്ധിപ്പിക്ക എന്നു ശ്രീ പരശുരാമൻ വേദ
ബ്രാഹ്മണരോട് അരുളിചെയ്തും "ഈ വണ്ണം" എ
ന്നു വേദബ്രാഹ്മണരും കൈ ഏല്ക്കുകയും ചെയ്തു. (അ
ങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാഴുന്ന മനു
ഷ്യർ സ്വൎഗവാസികൾക്കു തുല്യം പോൽ എന്നു കേട്ടു.) പ
ലദിക്കിൽ നിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും
കേരളത്തിൽ പോന്നു വന്നതിന്റെ ശേഷം ശ്രീ പ
രശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പ
ല ദേശത്തും പല സ്ഥാനങ്ങളും കല്പിച്ചു കൊടുത്തു.
വേദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാ
നം വാങ്ങി, അവരുടെ പേൎക്ക് ഓരൊ ദേശമാക്കി ദേ
ശത്തിൽ ഓരോരു ക്ഷേത്രം ചമെച്ചു, പ്രതിഷ്ഠ കഴിച്ചു,
ബിംബത്തിങ്കൽ പൂജയും ശിവവെലിയും കഴിച്ചു, നി
റമാലയും ചാൎത്തി, തങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാന
ദൈവത്തേയും സ്ഥലപരദേവതമാരെയും കുടിവെ
ച്ചു, (–ഊർപ്പള്ളിദൈവത്തെ കുടി വെച്ചു), അവിട
വിടേ ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും
തിറയും കൊടുപ്പിച്ചു, (പലദിക്കിൽ നിന്നും ശൂദ്രരെ വ
രുത്തി ഇരുത്തി, അവൎക്ക് പല മൎയ്യാദയും കൽ‌പ്പിച്ചു കൊ
ടുത്തു), ദേശത്ത് അടിമയും കുടിമയും ഉണ്ടാക്കി, അടി
യാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേത
വും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അ
വരെ കൊണ്ട് ഓരോ കണ്ണും കൈയും കല്പനയും ക
ല്പിച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/17&oldid=185746" എന്ന താളിൽനിന്ന് ശേഖരിച്ചത്