താൾ:CiXIV125.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- ൮ -

യരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു), നാഗവും ഭൂത
വും പ്രതിഷ്ഠിച്ചു, ഭൂമിയിൽ കനകചൂൎണ്ണം വിതറി
(അമൎത്തു കനകനീർ സ്ഥാപിച്ചു), രാശിപ്പണം അടി
പ്പിച്ചു, നിധിയും വെച്ചു അങ്ങിനെ ഭൂമിക്കുള്ള ഇള
ക്കം തീർത്തു (മാറ്റി ഇരിക്കുന്നു).

അതിന്റെ ശേഷം "ആൎയ്യബ്രാഹ്മണർ മലയാള
ത്തിൽ ഉറെച്ചിരുന്നു പോൽ" എന്ന് കേട്ടു മുമ്പിൽ
(സൎപ്പഭീതി ഉണ്ടായിട്ടു) പോയ പരിഷയും പോന്നു
വന്നു, അവർ ഒക്കെയും പഴന്തുളുവർ ആയി പോയി;
അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്ന് പറയുന്നു.
അവർ ൬൪ലിൽ കൂടിയവരല്ല.

അതിന്റെ ശേഷം ശ്രീ പരശുരാമൻ ൬൪ ഗ്രാമ
ത്തെയും വരുത്തി, വെള്ളപ്പനാട്ടിൽ കൊണ്ടു വന്നു
വെച്ചു, ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീർത്തു, ൬൪
ദേശവും തിരിച്ചു കല്പിച്ചു, ഒരോരോ ഗ്രാമത്തിന്നു
(പരിഷയ്ക്ക്) അനുഭവിപ്പാൻ വെവ്വേറെ ദേശവും വ
സ്തുവും തിരിച്ചു കൊടുത്തു. ഒരു ഗ്രാമത്തിനും വെ
ള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല;
(അവിടെ എല്ലാവൎക്കും സ്ഥലവുമുണ്ടു) ൬൪ ഗ്രാമത്തി
ന്നും വെള്ളപ്പനാട് പ്രധാനം എന്ന് കല്പിച്ചു.

(പെരുമനഗ്രാമത്തിന്നു) ചിലൎക്കു പുരാണവൃത്തി
കല്പിച്ചു കൊടുത്തു; രണ്ടാമത് വന്ന പരിഷയിൽ ചി
ലൎക്ക് തന്ത്രപ്രവൃത്തി കൊടുത്തു; ൬൪ ഗ്രാമത്തിന്നും
തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല; ൬൪ ഗ്രാമത്തിലുള്ള ഇ
രിങ്ങാട്ടികൂടു (–ാണികുട്ട), തരണനെല്ലൂർ (– നെല്ലൂർ
) കൈവട്ടക എടുത്തു തുടങ്ങി (വട്ടകം വൃത്തി (നാലു)
ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു). പയ്യന്നൂർ ഗ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/12&oldid=185741" എന്ന താളിൽനിന്ന് ശേഖരിച്ചത്