താൾ:CiXIV125.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- ൭ -

തിരി (വെണ്മ —) (നമ്പിടി), ൩ കനിത്തലപ്പണ്ടാല,
൪. പുതുമനക്കാട്ടു നമ്പിയാതിരി, ൫, ഇളമ്പയിലിണ്ടാ
ല, ൬. പുന്നത്തൂർ നമ്പിടി, ൭. തലയൂർ മൂസ്സതു, ൮. പി
ലാന്തോളി മൂസ്സതു, ൯ ചൊഴത്ത് ഇളയതു, ൧൦. കു
ഴിമണ്ണു മൂസ്സതു, ൧൧. കല്ലുക്കാട്ട് ഇളയതു, ൧൨. പൊ
ന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാ
ക്കി കല്പിച്ചു) "തങ്ങൾ" "(ഞങ്ങൾ)" എന്നു പ
റവാൻ കാരണം: തപശ്ശക്തി എന്നു ചിലർ നിരൂപി
ച്ചിരിക്കുന്നു, അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളു
ടെ ഗോത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയ കാ
രണം വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാ
ന്തം. ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦ ബ്രാഹ്മണരെ
ആയുധപാണികളാക്കി കല്പിച്ചു.

അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "ന
ടെ നടെ പീഡിപ്പിച്ച സൎപ്പങ്ങൾക്ക് എല്ലാടവും ഓ
രൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു. നിങ്ങൾ
ക്ക് അവർ സ്ഥാനദൈവമായിരിക്കേണം (പരദേവ
തയായിരുന്നു രക്ഷിക്കേണം)" എന്നു കല്പിച്ചു, അവ
ൎക്ക് ബ്രഹ്മസ്വത്താൽ ഓരോ ഓഹരി കൊടുത്തു, പ്ര
സാദത്തെയും വരുത്തി, (അവൎക്ക് ബലിപൂജാകൎമ്മങ്ങ
ളെ ചെയ്തു പരിപാലിച്ചു കൊൾക എന്നരുളിച്ചെയ്തു),
അവരെ സ്ഥാനദൈവമാക്കിവെച്ചു; കേരളത്തിൽ സ
ൎപ്പപീഡയും പോയി. അതിന്റെ ശേഷം (ആയുധ
പാണികൾക്ക്) കേരളത്തിൽ ൧൦൮ നാല്പത്തീരടി സ്ഥാ
നം ഉണ്ടാക്കി, അനേകം കളരിപ്പരദേവതമാരെയും
സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും കഴിപ്പിച്ചു,
സമുദ്രതീരത്തു ദുർഗ്ഗാദേവിയെയും പ്രതിഷ്ഠിച്ചു, (മല

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/11&oldid=185740" എന്ന താളിൽനിന്ന് ശേഖരിച്ചത്