താൾ:CiXIV125.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯ –

മത്തിന്ന് നമ്പിക്കൂറു എല്ലാടവും കല്പിച്ചു കൊടുത്തു.
അനന്തരം ൬൪ലിലുള്ളവരോടരുളി ചെയ്തു: "ഇക്കേര
ളത്തിങ്കൽ ദേവതകൾ പോന്നു വന്നു മനുഷ്യരെ പീ
ഡിപ്പിച്ചു ദേവതഉപദ്രവം വൎദ്ധിച്ചാൽ അപമൃത്യു
അനുഭവിക്കും അതു വരരുത്" എന്ന് കല്പിച്ചിട്ട് ൬൪
ലിൽ ആറു ഗ്രാമത്തിൽ ൧൨ ആളും കല്പിച്ചു, ൧൨
ആൾക്ക് മന്ത്രോപദേശവും ചെയ്തു. (അതാകുന്നതു:
മുൻപിനാൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ "അടിക
ച്ചേരി" "കാളകാട്ടു" അങ്ങിനെ രണ്ടാൾ കല്പിച്ചു, മ
ലയിൽ നിന്നു വരുന്ന ദുൎദ്ദേവതകളെ തടുപ്പാൻ ദുൎമ്മന്ത്രം
സേവിച്ചു ദുൎദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആ
പല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ
നീക്കുക എന്നും അരുളി ചെയ്തു. ബ്രാഹ്മണരുടെ കൎമ്മ
ങ്ങൾക്ക് വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത് കാള
കാട്ടിന്ന് കല്പിച്ചിതു: സമുദ്രതീരത്തിങ്കന്നുവരും ജലദേവ
തകളെ തടുത്തു നിൎത്തുവാൻ സന്മന്ത്രങ്ങളെ സേവി
ച്ചു സൽകൎമ്മമൂൎത്തിയെ പ്രസാദിപ്പിച്ചു ആപല്കാല
ത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എ
ന്നുമരുളി ചെയ്തു. പിന്നെ കരിക്കാട്ടു ഗ്രാമത്തിൽ
"കാണിയൊട കാട്ടുമാടം" ഇങ്ങിനെ രണ്ടാൾക്കും ദുൎമ്മ
ന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു. പിന്നെ ആ
ലത്തൂർ ഗ്രാമത്തിൽ "കക്കാടു, കുഴിമന" ഇങ്ങിനെ ര
ണ്ടാളോടും ദുൎമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജ
യിച്ചോളുക എന്നു കല്പിച്ചു. പിന്നെ ചൊവരത്തിൽ
"പുതുകോട്ട, പുതുമന" എന്നവരെയും പെരുമന ഗ്രാ
മത്തിൽ കല്ല കാടു, കക്കാട്ടുകൊളം" എന്നിരിവരെയും,
ഇരിങ്ങാടിക്കുടെ ഗ്രാമത്തിങ്കൽ "ചുണ്ടക്കാടു, മൂത്തേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/13&oldid=185742" എന്ന താളിൽനിന്ന് ശേഖരിച്ചത്