താൾ:CiXIV125.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൯ –

നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉ
ള്ളവ വളരെ പറവാൻ ഉണ്ടു.

ഗോകൎണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷേത്ര
ങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ; അതിൽ
കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപേരൂർ, വയറു തൃക്ക
ളയൂർ, പിന്നെ തിരുനാവായി, തൃപ്പങ്ങോട്ടു, തിരുവന
ന്തപുരം, തൃച്ചമ്രം, തിരുവില്വാമല, ഗുരുവായൂർ, തിരു
പഞ്ചക്കുളം, ആലത്തൂർ, മണ്ണൂർ, പോലൂർ, (പേരൂർ),
പന്നിയൂർ, പറവൂർ, (—പ്പൂർ), പെരുമനം, (—ണ്ണം),
തളിയിലും, തളിപ്പറമ്പു, കുഴിയൂർ, നെല്ലൂർ, ഐരാ
ണിക്കര, (തിരു—), മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ,
പന്നിയങ്കര, മരുതൂർ, മണ്ണിയൂർ, (കല്ലൂർ, തലക്കുള
ത്തൂർ‌, ചെളങ്ങൂർ, തൃക്കട—) തൃക്കാരിയൂർ, കാഞ്ഞി
രങ്ങാട്ടു, കരിങ്കട, കൊടീശ്വരം, (ഉടുപ്പു, ശങ്കരനാരാ
യണം, ഗോകൎണ്ണം). —പിന്നെ ഭദ്രകാളിവട്ടങ്ങൾ:
കുന്നത്തും, കൊടിക്കുന്നത്തും, പരക്കൽ, മഞ്ചേരി, വെ
ട്ടത്തും, കോട്ടയകത്തും, കൊടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇ
ന്തിയനൂർ, പോർകോട്ടച്ചേരി, മാടായി, ചിറക്കൽ,
നീലമ്പറ, നീലേശ്വരം, മടപ്പള്ളി, പുതുപട്ടണം, പു
ത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരു
വളയാട്ട എന്നിങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരള
ത്തിൽ വന്നു ഉലകിഴിഞ്ഞൊരു ഭഗവതിയും തമ്പുരാ
ട്ടിമാരും ദേവൻമാരും വാണരുളും കാലം കേരളത്തിൽ
വസിക്കും മാനുഷൎക്കു വരുന്ന അല്ലലും മഹാവ്യാധിയും
ഒഴിച്ചു രക്ഷിച്ചുവരുന്നു. —ഓരോ ബന്ധേന ശ്രീ മഹാ
ദേവങ്കൽനിന്നുണ്ടായ മൂൎത്തികൾ: അയ്യപ്പൻ, ഉച്ച
മഹാകാളൻ, (—മാളൻ), അന്തിമഹാകാളൻ, മുണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/113&oldid=185843" എന്ന താളിൽനിന്ന് ശേഖരിച്ചത്