താൾ:CiXIV125.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൧൦൮ –

ഐശ്വൎയ്യവും, പെരിമ്പടപ്പിൽ യാഗാദി കൎമ്മവും,
നെടിയിരിപ്പിൽ വാൾ പൂജയും, കോലസ്വരൂപത്തി
ങ്കൽ കീഴിൽ വാണ പെരുമാക്കൻമാരുടെ സേവയും
കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം. [ചേരമാ
ന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ
കയറി അരി ഇട്ടു വാണിരിക്കുന്നു; അതിൽ ഗജപതി
വേണാടടികൾ ൩൫0000 അശ്വപതി കോല
ത്തിരി ൩൫0000 നായർ, നരപതി നൊമ്പടെ തമ്പു
രാൻ മഹാരാജാവു, അകമ്പടി ജനം ൧0000 ചുരിക
കെട്ടി ചേകം എന്നു കേട്ടിരിക്കുന്നു.] (അതിൽ കോല
സ്വരൂപത്തിന്നു മുമ്പും കല്പനയും എന്നും ശേഷം
നാടും ഒക്കെയും കോലത്തിന്നു അവയവങ്ങൾ എന്നും
ചേരമാൻ പെരുമാളുടെ അരുളപ്പാടു.) രാജാക്കൻമാരിൽ
(എട്ടുവഴി) എണ്മർ സാമന്തർ. അഞ്ച് വകയിൽ കോ
വിൽ രാജാക്കൻമാർ (൫ വഴി "ക്ഷത്രിയർ: അയലൂർ, ശാ
ൎക്കര, പറപ്പൂർ, പടിഞ്ഞേറ്റെടം, മാടത്തിങ്കീഴ്). നാലു
(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാ
ന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ
എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങി
നെ അതത് പേരുമുണ്ടു.

മികച്ചനാടു പോലനാടു, പൊലനാട്ടഴിഞ്ഞ
മൎയ്യാദ ഇടനാട്ടിൽ നടത്തുന്നു. മുന്നാഴിപ്പാടു എല്ലാ
ടവും നടപ്പാകുന്നു; അതിന്നു ൧൮ ആചാരം ഉണ്ടു;
നടുവർകൂടുന്നേടം പല പ്രകാരം പറയുന്നു: പടക്കൂട്ടം,
നടുക്കൂട്ടം, നായാട്ടുകൂട്ടം, നിഴൽക്കൂട്ടം, (യോഗ്യക്കൂട്ടം) ഇ
ങ്ങിനെ ൪ കൂട്ടമുണ്ടു. കൊള്ളക്കൊടുക്ക മൎയ്യാദയും
കാണജന്മമൎയ്യാദയും ൪ പാടും ർ തോലും ആറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/112&oldid=185842" എന്ന താളിൽനിന്ന് ശേഖരിച്ചത്