താൾ:CiXIV125.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൭ –

കോയിലകത്തിരുത്തി വസ്തുവും വേറെ തിരിച്ചു കൊ
ടുത്തു താൻ കരിപ്പത്തു കോയിലകത്ത് എഴുന്നെള്ളു
കയും ചെയ്തു. —അനന്തരം ൧൮ ദ്വീപും അടക്കുവാന്ത
ക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു
പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു. ൧൮
ദ്വീപടക്കി ൧൮ooo പണം കാലത്താൽ വളൎഭട്ടത്ത്
കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെ
യ്തു ഉദയവൎമ്മൻ എന്ന കോലത്തിരി തമ്പുരാൻ.

[നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജ
സ്ത്രീയെ കണ്ടു മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രി
യിൽ കൊണ്ടുപോയി കോലത്തിരി തമ്പുരാൻ ഭാൎയ്യ
യായി വെച്ചുകൊണ്ടിരുന്നു. "ആ സ്ത്രീയെ അങ്ങോ
ട്ട് തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നെടി
യിരിപ്പു തമ്പുരാക്കന്മാർ സമ്മതിക്കുക ഇല്ല" എന്നു
വെച്ചു മക്കസ്ഥാനത്തിന്നു നീലേശ്വരം മുക്കാതം
നാടും ൩000 നായരെയും കല്പിച്ചു കൊടുത്തു. ആയ
തത്രെ നീലേശ്വര രാജവംശം ആകുന്നതു. ഇന്നും നീ
ലേശ്വരത്തു രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാ
രും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു.]


൭. ശേഷം കേരളാവസ്ഥ (ചുരുക്കി പറയുന്നു.)

ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും
ഉണ്ടു : കോലത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാ
ടു ഇങ്ങനെ നാലു സ്വരൂപം (ബൌദ്ധൻമാർ വന്നു
ബലവീൎയ്യം നടത്തി കൎമ്മഭൂമി ക്ഷയിച്ചു പോകാതെ
ഇരിപ്പാൻ, വേണാട്ടക്കരേ തൃപ്പാസ്വരൂപത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/111&oldid=185841" എന്ന താളിൽനിന്ന് ശേഖരിച്ചത്