താൾ:CiXIV125.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൩ –

പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയിന്നു.
എന്നാറെ തന്റെ വാല്യക്കാരനെ കൂടി നൃത്തി. "വെ
ട്ടിക്കൊന്നുപോയാൽ ചോദ്യം എന്ത്" എന്നു അവൻ
ചോദിച്ചു. "വെട്ടിക്കൊന്നു പോയാൽ താമൂതിരിയെ
കൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവിട്ടിച്ചേക്കുന്നു
ണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാൎപ്പി
ച്ചു എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെ
യ്തു. ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറി
പ്പാന്തുടങ്ങിയപ്പോൾ "നാരങ്ങ പറിക്കരുത്" എന്ന
വൻ പറഞ്ഞു അതു കേളാതെ നാരങ്ങ പറിച്ചു തു
ടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാ
ണ ഇട്ടു. ആണ കേളാതെ നാരങ്ങ പറിച്ചു; എന്നാ
റെ, പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊ
ന്നു. അതു കേട്ട ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെള്ളി ൩
ഓട് എടുത്തു തന്നുടെ ഇല്ലത്തെ വന്നു വീരാളിപ്പട്ടിൽ
പൊതിഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി
നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെച്ചു "ഇത്
എന്ത്" എന്ന് അരുളിച്ചെയ്തു തമ്പുരാൻ "ബ്രാഹ്മ
ണൎക്ക് സത്യം പറകയാവു. അസത്യം പറയരുത്. താ
മൂതിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ
ഇളയവതാഴിയും ആളുകളും കൂടി വെട്ടിക്കൊന്നു. അ
തിന്നു കൊച്ചിക്കോട്ടയുടെ ഓടാകുന്നിതു; തൃക്കാലടി
എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ടത്തിരി ഉ
ണൎത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു
തിരുമേനി വിയൎത്തു തിരുവിൽ ചിറക്കലേക്കു എഴുന്നെ
ള്ളി, ൩0000ത്തിനും ൧0000ത്തിന്നും പയ്യനാട്ടു ലോക
ൎക്കും തിരുവെഴുത്ത് എഴുതി വരുത്തി ലോകൎക്കു ചില

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/107&oldid=185837" എന്ന താളിൽനിന്ന് ശേഖരിച്ചത്