താൾ:CiXIV125.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൪ –

വിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരു
ന്നു കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ട
യും തച്ചു തകൎത്തു പോന്നിരിക്കുന്നു എന്നു മുമ്പിലു
ള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.

൨ തെക്ക് വേണാട്ടടികളോടു കൂടി ജയിച്ചു
കപ്പം വാങ്ങി ചേൎത്തിരിക്കും കാലം എന്നെക്കും മാറിവ
രാതെ ഇരിപ്പാൻ കാഴ്ചയായി മഹാമകത്തിന്നു ഒരു
കൊടിയും കൊടുത്തു വിട്ടു; ആ കൊടി വേണാട്ടിൻ
കൊടി എന്നു പറയുന്നു ഞായം. പിന്നെ ചെങ്ങന്നി
യൂർ മതിലകത്തുള്ളിൽ കൊയ്മയും കൊടുത്തു; ആ
സ്ഥാനത്തേക്ക് തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു
മാനുഷ്യമായി ഇന്നും നടക്കുന്നു.

[വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ
കന്നേറ്റിക്കടവിൽനിന്നു ഒരു ബ്രാഹ്മണനെ കുളിയും
ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാൎപ്പിച്ചിരിക്കുന്നു.
അന്നു മൂന്നാം കൂറായ (പാടായ) തമ്പുരാൻ യഥാ
യോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടി
ക്കൊന്നു ബ്രാഹ്മണന്റെ കുളിയും ഊക്കയും കഴിപ്പി
ച്ചു എഴുന്നെള്ളി ഇരിക്കുന്നു. അതിന്നു വേണാടടികൾ
പരിഭവിച്ചു പുരുഷാരത്തെ കല്പിച്ചു "ചേറ്റുവാ
യിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ മേൽകോ
യ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം
നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോ
ഗം തികെച്ചു ചേറ്റുവായി കടന്നു, കാഞ്ഞൂർപുഴ ക
ടന്നു വേപ്പിയൂടെ കൊച്ചി അഴി കടന്നു, കൊച്ചിയിൽ
കൂട പുറപ്പെട്ടു, (ചിരങ്ങനാട്ടു കരപ്പുരത്തു കൂടി) പയ
റ്റുക്കാട്ടുപാലം (എറ്റുകൊട്ടപ്പാലം) കടന്നു (ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/108&oldid=185838" എന്ന താളിൽനിന്ന് ശേഖരിച്ചത്