താൾ:CiXIV125.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന നെടിയിരിപ്പിൽ
സ്വരൂപത്തിങ്കലേക്ക് — പെൺവാഴ്ചയിൽ (പെൺ
വഴിയിൽ) കൊടുത്തു കിട്ടി അടങ്ങിയ നാടും ലോകരും
എന്നു പറയുന്നു.

൪. മറ്റേ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ.

൧. പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ
പണ്ടു പടയുണ്ടല്ലോ. എന്നാൽ പെരിമ്പടപ്പു സ്വ
രൂപത്തിൽ ചേകവരായിട്ടു വളരെ ആൾ ഉണ്ട്. (൫൨
കാതം, ൧൮ മാടമ്പികൾ, ൪൨ കാൎയ്യക്കാരും —അതിൽ
ബാല്യത്തച്ചൻ മുമ്പൻ).

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവി
ലും കൊച്ചിയിൽ മൂത്ത കോവിലും, കൊച്ചിയിൽ ഇ
ളയ കോവിലും, അങ്ങിനെ ഇരിക്കും കാലത്ത് കൊ
ച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉണ്ടു; നാ
രങ്ങ കാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂ
ടിവന്നു പറിച്ചു കൊണ്ട് പോയ്ക്കളയും. അക്കാലം
രേവതി പട്ടദാനം കഴിഞ്ഞ ഒരു ഭട്ടത്തിരി അവിടേ
ക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ ഊട്ടും
സംഭാരവും ചോദിച്ചു: മൂത്ത താവഴിയിന്നു ഊട്ടും സം
ഭാരങ്ങളും പറഞ്ഞു നാരങ്ങക്കറിയുടെ യോഗങ്ങളും
കേൾപിച്ചു "ഈ ചെറുനാരങ്ങ മൂപ്പിച്ചു എനിക്കു തരേ
ണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി. നാരങ്ങമൂത്താൽ
ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയി
കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെ
യ്തു ഭട്ടത്തിരി, "താമൂതിരിയുടെ ആളെ പാൎപ്പിച്ചാൽ നാ
രങ്ങ മൂത്തു കിട്ടും. "എന്നാൽ ഓരാളെ കൂട പാൎപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/106&oldid=185836" എന്ന താളിൽനിന്ന് ശേഖരിച്ചത്