താൾ:CiXIV125.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൬ –

മഹാ രാജാവായിരിക്കുന്ന കന്നലകോനാതിരി. —പി
ന്നെ ൪ കാൎയ്യക്കാർ എന്നു പറയുന്നതിൽ: മുമ്പിൽ
എഴുത്തച്ചനായ മങ്ങാട്ടച്ചൻ; പിന്നെ നാടുവാഴിയെ
വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള തിനയ
ഞ്ചേരി ഇളയതു; ധൎമ്മഗുണത്തുപണിക്കർ ഉടവാൾ
അണച്ചു. തിരുമേനി വിയൎപ്പിച്ചു ഴിവാനയ്ക്കൊണ്ട് രാ
ജായ്മസ്ഥാനവും സമ്പ്രദായവും കല്പിച്ചു, സ്വരൂപ
കാൎയ്യക്കാരനായി; ശേഷം പാറനമ്പിയെ പള്ളിയറ
പ്രവൃത്തിക്കായ്ക്കൊണ്ടു വെച്ചു അറ പലകയും കിഴിയും
കൊടുത്തിരിക്കുന്നു.


൩. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു.

അങ്ങിനെ ഇരിക്കുമ്പോൾ പറങ്കി വന്നണങ്ങി
കോഴിക്കോട്ട് കോട്ടയിട്ടുറപ്പിച്ചു കച്ചോടം ചെയ്തിരി
ക്കും കാലം, (പാണ്ടിപ്പരദേശിയായ ഒരു വട്ടത്തൊ
പ്പിക്കാരൻ അറയിൽ കുറിയൻ എന്നൊരു കപ്പിത്താ
ൻ അവനോട് യുദ്ധം ചെയ്തു) കോഴിക്കോട്ട് പിടിച്ച
ടക്കി, കരപ്പറ്റിൽ ചില നാശങ്ങളും തുടങ്ങി. അന്നു
തിനയെഞ്ചരി ഇളയതു ഒഴികെ ഉള്ളവർ തെക്കോട്ടേ
ക്ക് പടെക്ക് പോയിരുന്നു. ആ അവസരത്തിങ്കൽ
അടക്കികൊണ്ടു, അവൻ അന്നു കുറുമ്പിയാതിരി
സ്വരൂപത്തിങ്കലേക്ക് എഴുതി അയച്ചു അവരെ വരു
ത്തി (വേട്ടക്കരുമകൻ നിയോഗത്താൽ) അവനെ വെ
ട്ടി ഒഴിപ്പിച്ചു (നീക്കി) കോട്ടപിടിച്ചു കൊടുത്തിരിക്കു
ന്നു. അന്നു വളരെ മുതലും, പണ്ടവും, ചരക്കും, കാള
ന്തോക്കും, കിട്ടി എന്നു കേട്ടിരിക്കുന്നു. കിട്ടിയ മുതല്ക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/100&oldid=185830" എന്ന താളിൽനിന്ന് ശേഖരിച്ചത്