താൾ:CiXIV125.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൭ –

ചരിക്കിന്നും, അറ്റമില്ല എന്നു പറയുന്നു. വേട്ടക്കരു
മകന്റെ വിലാസം കാൺകകൊണ്ടു അന്നു തുടങ്ങി
ഈ സ്വരൂപത്തിൻറെ പരദേവതയാക്കി കുടിവെച്ചു.
കോഴിക്കാവിലും വിലാത്തിക്കുളങ്ങരയും കോവിലക
ത്തും തളിയിലും തിരുവളയനാടും മറ്റും അനേകം
കാവൽപാടുകളിലും കുടിയിരുന്നു, തിരുവളയാട്ടമ്മ എ
ന്നും വേട്ടക്കരുമകൻ എന്നും, ൨ പരദേവതമാർ, അ
ക്കാലം കുറുമ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി ത
ലക്കുളത്തൂർ മതിലകത്തു കുന്നലകോനാതിരിയും കുറു
മ്പയാതിരിയും കൂടി കാഴ്ച കഴിച്ചു "മാമാങ്ങവേല ക
ഴിഞ്ഞു വരുവോളം പ്രജകൾ പരവശപ്പെട്ടപോകാ
തെ, രക്ഷിച്ചു കൊള്ളേണം" എന്നുറപ്പിച്ചു, ചില
സ്ഥാനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പകൎന്നു വെച്ചു.

കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ: ൩0000 നായ
രും (൪)൬ എടവകയും ൨൨ കാരണവരും, വാല
ശ്ശേരി കോട്ടയിൽ വേട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂ
പവും, ൩൨ കുറുപ്പന്മാരും, ൪ നാല്പാടിമാരും, ചെ
മ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നോലും (—ന്നവരും),
തുയ്യാട്ടു മേല്ക്കുളശ്ശേരി ൨ താവഴി(യിൽ) രാജാക്കന്മാ
രും, —കല്ലാറ, പെരിങ്കുഴിമുറ്റം, വീയ്യൂർ, വെങ്ങളക്കൽ
നെല്ലൂളി, നിലഞ്ചേരി, ആട്ടുങ്കുടി, അമയമങ്ങലം, കൂ
ക്കൊളം, കൊണ്മിയത്തൂർ, മറ്റു പുളിയൻ നമ്പിയാ
രും —ഇങ്ങിനെ കവിയടക്കം.

൪ ഏടവകയും മറ്റും ഉണ്ടാവാൻ കാരണം: —
ദേവജന്മം ജനിച്ചുള്ളവർ ൩0000 നായരെ ചേരമാൻ
പെരുമാൾ കുറുമ്പിയാതിരിയുടെ ചേകവരാക്കി കുറു
മ്പ്രനാട്ടു കൊണ്ടുവെക്കയല്ലേ ചെയ്തതു. ശേഷം ൬൪


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/101&oldid=185831" എന്ന താളിൽനിന്ന് ശേഖരിച്ചത്