താൾ:CiXIV125.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൫ –

റ്റാൻ" എന്നു കല്പിച്ചു, മൂന്നാം ചുവട്ടിൽ കളിച്ചു,
വഴക്കം ചെയ്തു അകമ്പടി നടന്നു, പൂവാട വിരിച്ചു,
കാൽനട എഴുന്നെള്ളി ആയമ്പാടി കോവിലകം
പൂക്കു, അമ്മ വന്ദിച്ചു തിരുമുടി പഴയരി ചാൎത്തി, അ
നുഗ്രഹവും കൊണ്ടി തളിയിൽ ഭഗവാനെ തൃക്കൺ
പാൎത്തു, തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓ
ശവെടിയും വെപ്പിച്ചു പേരൻപിലാക്കീഴ് ൧0000ത്തി
ന്റെ കൂട്ടം വിരുന്നുസ്ഥാനവും മാനവും മേനിയും
പറഞ്ഞു പഴമയും പറഞ്ഞു, (സ്വരൂപത്തിലെ പട്ടോ
ലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തി
ന്നും മറിവും പിഴയും വരാതെ കണ്ടു) അനുവാദം
കൊടുപ്പിച്ചു, ശിലവിന്നും (നാളും കോളും അതിന്നും
പണയം പിടിപ്പാൻ അറയും തുറയും) കല്പിച്ചു. പു
രുഷാരപ്പാടും മുമ്പിൽ കല്പിച്ച ഈശ്വര സേവകളും
കഴിപ്പിച്ചു. ഭട്ടത്തിരിമാൎക്ക് കിഴി വെച്ചു നമസ്കരിച്ചു അ
നുഗ്രഹവും വാങ്ങി നാടും നഗരവും തുറയും കച്ചോട
വും തെളിയിപ്പിച്ചു വേളാത്ത പെണ്ണിനെ വേൾപി
ച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷേ
ത്രങ്ങളും കാവുകളും ഓട്ടുപൊളി തീൎത്തു. കലശം കഴി
പ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്രാഹ്മ
ണൎക്ക് കൎമ്മം കഴിപ്പാൻ മുതലില്ലാത്തവൎക്ക് മുതലും
ദാനം ചെയ്തു, നാടുകളെ വഴിപോലെ രക്ഷിപ്പാൻ
അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു.
മങ്ങാട്ടച്ചൻ, ഇളയതു പണിക്കരും തിരുവുള്ള കാൎയ്യ
ക്കാരും കൂടി സ്വരൂപകാൎയ്യം വിചാരിച്ചിരിക്കും കാ
ലം മഹാമകം വന്നണഞ്ഞു, മഹാമകവേല കഴിപ്പാ
നായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/99&oldid=185829" എന്ന താളിൽനിന്ന് ശേഖരിച്ചത്