താൾ:Chilappathikaram 1931.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

v യന്മാരുടെ അഭ്യുന്നതിയെപ്പോലെതന്നെ അന്യന്മാരായ ചോളപാണ്ഡ്യന്മാരുടെ മേന്മയും ഒട്ടും കുറവുവരാതെ യഥായോഗ്യം പ്രതിപാദിച്ചിരിക്കയാൽ ഇദ്ദേഹത്തിന്റെ സമദർശിത്വം പ്രത്യക്ഷീഭവിക്കുന്നു. ഈ ഗ്രന്ഥത്തിലുള്ള കഥാപാത്രങ്ങളുടെ ചരിത്രങ്ങളിൽ അവരവർ ഭുജിച്ചുകാണുന്ന സദസൽഫലങ്ങളെ ലോകവാസികൾക്കു ശ്രദ്ധേയങ്ങളാക്കിത്തീർക്കുവാൻ തക്കവണ്ണം പ്രദിപാദിക്കുകയെന്നുള്ളതു' അടികൾത്തു സഹജമാകുന്നു. ആരെങ്കിലും കഠനമായ ദുഖഃമനുഭവിച്ചതായി പറയുന്നേടത്ത് ആ ദുഃഖത്തിന്നു കാരണമായി അവർ മുജ്ജന്മത്തിൽ ദുഷ്ടകർമ്മംചെയ്തതനെക്കുറിച്ചും സൽകർമ്മം ചെയ്യാത്തനിലെക്കുറിച്ചും അപ്പപ്പോൾ ഇദ്ദേഹത്തിന്റെ ഹൃദയം കനിഞ്ഞിട്ടുണ്ടെന്ന് ആസ്സന്ദർഭങ്ങളിലുള്ള പദ്യങ്ങളാൽ അറിയപ്പെടാവുന്നതാണ്. ഇദ്ദേഹം മലനാടുവാസിയാകയാൽ ഇ ഗ്രന്ഥത്തിൽ ആ നാട്ടിലെ ഭാഷാപദങ്ങൾ പലതും അവിടവിടെ പ്രയോഗിച്ചുകാണാം.

ഇദ്ദഹത്തിന്റെ കാലവും ഈ ചിലപ്പതികാരക്കഥ നടന്ന കാലവും ഒന്നാകയാൽ കാവരിപ്പൂമ്പട്ടിനത്തുലും മധുരയിലും നടന്ന ചരിത്രങ്ങളെ കണ്ടറിഞ്ഞവരുടെ മുഖത്തിൽനിന്നു കേട്ട മലനാട്ടിൽ നടന്നതു നേരിൽ കണ്ടു നല്ലപോലെ അറിഞ്ഞു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/8&oldid=157815" എന്ന താളിൽനിന്ന് ശേഖരിച്ചത്