Jump to content

താൾ:Chilappathikaram 1931.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളും പ്രയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവയിൽ ഭൂരിപക്ഷവും അകൽപാവു തന്നെയാണ്.

ഈ ഗ്രന്ഥകർത്താവായ ഇളങ്കോവടികൾ,ചേരനാട്ടിൽ വഞ്ചിരാജധാനിയെ വാണിരുന്ന 'ചേരലാതൻ ' എന്ന ഭുപാലന്നു പാണ്ഡ്യരാജകുമാരിയായ ശോണിയിൽ ജാതനും ചേരൻചെങ്കുട്ടുവന്റെ കനിഷ്ഠനുമാണ്. അതിനാൽ ഇദ്ദേഹം ആദിയിൽ ഇളംകോ (ഇളയ രാജാ) വെന്നും സന്യസിച്ചതിൽപിന്നീടു ഇളങ്കോവടികളെന്നും വിളിക്കപ്പെട്ടുവന്നു; ഒരിക്കൽ ഒരു ലാക്ഷണികൻ തന്നെ കാണ്മാൻ വരികയും ആപാദചൂഡം സൂക്ഷിച്ചുനോക്കി,"തിരുമേനിക്കു സിംഹാസനാരോഹണത്തിന്നു യോഗമുള്ളതായി കാണുന്നു" എന്നുണർത്തിക്കുകയും തനിക്കതു ഹിതമല്ലാതിരുന്നതിനാൽ ജ്യേഷ്ഠൻ രാജ്യം വാഴണമെന്നും തനിക്കു രാജ്യകാര്യത്തോടു ബന്ധമരുതെന്നുമുള്ള നിശ്ചയത്തിന്മേലാണു സന്യാസം സ്വീകരിച്ചത്. ഇദ്ദേഹം ഈ ഗ്രന്ഥം നിർമ്മിപ്പാനിടയായതെങ്ങനെയെന്നുള്ളത് ഇതിലെ കഥാമുഖത്തിൽനിന്നറിയാവുന്നതാണ്. സന്യസിച്ചതിനുശേഷമാണു ഗ്രന്ഥനിർമ്മാണം; കണ്ണകിദേവിയെ സ്തുതിപ്പാനും ചില ധർമ്മങ്ങൾ ലോകവാസികളെ ധരിപ്പിപ്പാനുമുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇദ്ദേഹം ഈ കാവ്യം നിർമ്മിച്ചത്; തന്റെ വംശീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/7&oldid=157809" എന്ന താളിൽനിന്ന് ശേഖരിച്ചത്