ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാം ഗാഥ
36 വേളിക്കു വട്ടമുണ്ടെന്നപ്പുരന്തന്നിൽ
നീളവെ നന്നായ് പ്പരസ്യമാക്കി
37 തപ്പു മൃദംഗം മുരജാതിവാദ്യങ്ങൾ
എപ്പേരും പാരം മുഴങ്ങി വേഗാൽ
38 പൃത്ഥ്വീന്ദ്രൻ തന്റെ വിരുതുകണക്കിനെ
മുത്തണിനെങ്കടജാലം പൊങ്ങി
39 മംഗലജാതങ്ങൾകൊണ്ടങ്ങു വീഥികൾ
മങ്ങാതവണ്ണലേങ്കരിച്ചും.
40 ഓലകൾ തൂങ്ങുന്ന വൈരമണിസ്തംഭ-
ജാലം നിറുത്തിയതിനു മുകളിൽ
41 നീലിച്ച പട്ടുവിതാനിച്ചുടൻ മുത്തു-
മാലകൾ തൂക്കിയ പൂപ്പന്തലിൽ
42 വെണ്മതി രോഹിണിതന്നോടു ചേർന്നേറ്റം
നന്മതിരുളുന്ന വാസരത്തിൽ
43 വേദിയനോതും ചടങ്ങുകളോരോന്നും
മാദരവോടെ നടത്തിക്കൊണ്ടു
44 നിർമ്മലയായൊരരുന്ധതിക്കൊത്തൊരു
പെണ്മണിയോടൊത്തു കോവലൻതാൻ
45ഹോമാഗ്നിയെ വലം ചെയ്പതു കാണികൾ-
ക്കാഹാ മഹാഫലമെന്നുവന്നു
46 വിത്തുകൾ താലത്തിൽ വെച്ചും ചിലർ മണി-
ത്തട്ടിൽ വിളങ്ങും മലരെടുത്തും
47 വേദശ്രുതികളുമോതിടുന്നു ചിലർ
ഗീതങ്ങളും ചിലർ പാടീടുന്നു.
48 ശങ്കിച്ചൊതുങ്ങിനിന്നമ്പോടെ നോക്കുന്നു
തങ്കത്തിൻനേരൊളിപ്പെൺകിടാങ്ങൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.