ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചിലപ്പതികാരം
23 അന്നഗരം തന്നിൽ ചോഴൻ കരികാലൻ
മന്നിടം പാലിച്ചു വാണീടവേ
24 എണ്ണമകന്നു പെരുകിയ സമ്പത്തിൻ
വണ്ണം തികഞ്ഞ തറവാടുകൽ
25 ഒന്നുരണ്ടല്ലങ്ങനേ കമവകളിൽ
ഒന്നവനൊന്നെന്നേ ചൊല്ലിക്കൂടൂ
26 സമ്പത്തൂ പാരം പെരുത്തങ്ങു സാധുക്കൾ-
ക്കമ്പൊത്തു ദാനങ്ങൾ ചെ.യ്തീടുന്ന
27 മാശോത്തുവാനെന്നു ചേരാം പ്രളവര
ന്നാശംസ്വനായുണ്ടൊരു തനയൻ
28 ഓരാതവൻതന്റെ കീർത്തി പരക്കുവാൻ
പാരിടം പോരാതയായ് ചമഞ്ഞു.
29 വീണയെ വെല്ലും മൊഴിയാൽ വിളങ്ങുന്നോ-
രേണാങ്കബിംബമുഖികളാകും
30 മാനിനിമാർക്കുള്ള കാമം വരുത്തുവാൻ
ക്ഷോണീതലത്തിലവതരിച്ച
31 സേനാനിതാനിവന്നോർത്തു മങ്കമാർ
മാനിച്ചുകൂപ്പം മഹിമയുള്ളോൻ .
32 പേരക്കുമാരന്നു കോവലനെന്നുപോ-
മീരെട്ടാണ്ടൊട്ടു തികഞ്ഞതില്ല .
33 ആരോമലാൾക്കും കുമാരന്നുമുള്ളൊരു
പേരാളും താതന്മാരന്നൊരുനാൾ
34 ചിന്തിച്ചു ശോഭനമായൊരു വാസരം
ചന്തത്തിൽ വേളിക്കു കോപ്പുകൂട്ടി.
35 മാനേലുംകണ്ണികൾ തമ്മെച്ചമയിച്ച-
ങ്ങാനക്കഴത്തിലിരുത്തിക്കൊണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.