താൾ:Chilappathikaram 1931.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംഗാഥ

10 പൃത്ഥീപതിയ്ക്കുനുകൂലമായ് നിത്യവും

 വർത്തിച്ചു പാരം പുരാതനമായ്

11 വിത്തവന്മാരാകും പൌരന്മാരും ബുധ

 സത്തമന്മാരും വിളങ്ങുകയാൽ

12 അന്യാദൃശപ്രൌഡി തിങ്ങിനിന്നീടുന്ന

 ധന്യമാം കാവേരിപട്ടണവും

13 മന്നിൽ പൊതിയൽമലയും ഹിമാദ്രിയും

  ഒന്നുപോലൊന്നും പുകഴുമെന്നു

14 ശാസ്ത്രങ്ങൾ മുറ്റും പുരാണങ്ങളെന്നിവ

 തീർത്തറിഞ്ഞുള്ളോർ കഥിച്ചിടുന്നു.

15 വാനുലകിങ്കലും നാഗലോകത്തിലു-

  മൂനമകുന്നു ലഭിച്ചീടുന്ന

16 ഭോഗങ്ങളും പുരുകീർത്തിയും വായ്ക്കുന്ന-

  താകം പുകാറെന്നി പട്ടണത്തിൽ

17 വാനിൽ പയോളം മഴപൊഴിക്കുമ്പോൾ

  ദാനംകൊണ്ടെങ്ങും പുകൾ പെരുകും

18 മാനായ്ക്കൽവംശമായീടുന്ന കൊമ്പിന്മേൽ

 പൂണന്നോരാകാശപ്പൊൻകൊടിയായ്

19 ഈരൊറാണ്ടങ്ങു തികയാതെ കന്യക

  വാരിജമങ്കയെപ്പോൽ വിളങ്ങി.

20 പേരാർന്നുമേവുമരുണ്ഡതീദേവിക്കു

  ചേരുന്ന ചാരിത്രംതൊട്ടുള്ളോരോ

21 ചാരുഗുണൌഘമിണങ്ങുകയാൽ നിത്യം

  നാരീജനം വന്നു കൂപ്പിടുന്നോൾ.

22 തന്വംഗിയാളമാവൾക്കുള്ള നാമവും

കണ്ണകിയെന്നല്ലോ ചൊല്ലീടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/70&oldid=157810" എന്ന താളിൽനിന്ന് ശേഖരിച്ചത്