XViii
ഗിക്കുകയെന്നുള്ളതു് ഇവളുടെ സ്തന്യപാനംകൊണ്ട്വളർന്നുവന്നിട്ടുള്ള നല്ല പുത്രന്മാരുടെ കർത്തവ്യങ്ങളിൽ മുഖ്യമായിട്ടുള്ളതാണ്. അനേകദേശഭാഷകളുടെ ജനകനായ പിതാമഹന്റെ അനാധ്യന്തമായ ഭണ്ഡാഗാരത്തിൽനിന്നു മഹാർഗ്ഘങ്ങളായ രത്നങ്ങളെ മുറയ്ക്കു ഭാഗിച്ചെടുത്തു് ഈ തായ് വഴിക്കു മുതലുണ്ടക്കുന്നതിന്നുതന്നെ ഇവർ ആദ്യംമുതലെക്ക പ്രവർത്തിച്ചുവന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി 'അദ്ധ്യാത്മരാമായണം' മുതൽ 'നൈഷധം'വരെയും, 'കാലദീപകം' മുതൽ ബൃഹജ്ജാതകംവരേയും, 'കൈരവഗ്രാമം' മുതൽ 'ചരകസുശ്രുതങ്ങൾ' വരേയും, 'ഹരിനാമകീർത്തനം' മുതൽ 'ഉപനിഷത്തുകൾ' വരേയും ഓരോ ശാഖകളിലുമുള്ള വിദ്യാനിക്ഷേപകുംഭങ്ങൾ ഇതേമാതിരി വേറെയും കേരളഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. വ്യാകരണന്യായധർമ്മശാസ്ത്രമന്ത്രതന്ത്രാദികശായ വിവിധവിദ്യാപ്രസ്ഥാനങ്ങളിൽനിന്നും അപ്പപ്പോളായി പലതും ഇങ്ങോട്ടു കടത്തിക്കഴിഞ്ഞിട്ടുണ്ട്, ഈ അർത്ഥസമ്പാദനപ്രചയത്നം തരംപോലെയൊക്കെ ഇന്നും നിഷ്കർഷഷത്തോടെ നടന്നുവരന്നു. വർദ്ധിച്ചുവരുന്ന ഈ ഭാഷാകുഡുംബത്തിൽ എത്രതന്നെ ആയാലും അത്യാവശ്യങ്ങൾക്കും സുഖവൃത്തിക്കും ഒന്നും മതിയാകാതെ വരുന്നു എന്നു മാത്രമല്ല എതിരില്ലാതെ വളർന്നുല്ലസിച്ചുംകൊണ്ടുവരുന്ന സഹോദരിമാരോടു കിടപിടിക്കാനുള്ള സംരംഭം കേര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.