xix
ളഭാഷയ്ക്കും സ്വാഭാവികമായി വർദ്ധിച്ചുവന്നിട്ടുണ്ട്. അഭ്യുദയത്തിന്നും ക്രമത്തിൽ സ്വതന്ത്രമായ ജീവിതത്തിന്നും വേണ്ടുന്ന സകലസാമഗ്രകളും ശേഖരിച്ചുറപ്പിച്ചാശ്വസിക്കുന്നകിനായി ഇനിയും നിരന്തര ആയാസപ്പെട്ടുകൊള്ളണമെന്നുള്ള വാത്സല്യപൂർവ്വകമായ മാത്രശാസനം ഇപ്പോഴും നിലവിലിരിക്കുന്നതുനിമിത്തം ഈ കുഡുംബതത്തിലെ അംഗങ്ങൾ പല വഴികളിലും ഏറക്കഗുറെ സഫലമായിത്തന്നെ പരിശ്രമിച്ചുക്കൊണ്ടേ ഇരിക്കന്നു. ഇവർ മുത്തശ്ശിയുടെ പഴയ റിക്കാർട്ടുകൾ പരിശോധിച്ചു പല വിലപിടിച്ച വസ്തുക്കളും കണ്ടുപിടിക്കുന്നു. കാല ദേശോചിതമായ സംസ്കാരങ്ങളെക്കൊണ്ടു യോഗ്യത വരുത്തിയും വല്ലതുംചെയ്തു വിലകെടുക്കാതെ-വെളുക്കാൻ തേച്ചു പാണ്ടു പിടിപ്പിക്കാതെ, പഴമയും പരിശുദ്ധിയും കളയാതെ-അങ്ങനെതന്നെ പൊടി തട്ടിത്തുടച്ചു സ്വന്തം മുദ്രവെച്ചെടുത്തും സൂക്ഷിക്കുന്നു. വയസ്സു കൂടിവരുന്തോറും യൌവനപുഷ്ടിയും പ്രൌഢിയും കൂടിക്കൂടിവരികയും ഉൽകർഷത്തിന്നുള്ള മോഹം തീവ്രമായിത്തീരുകയും ചെയ്കയെന്നുള്ളതൂ ഭാഷകൾക്കുള്ള പ്രത്യേകസ്വഭാവമാകുന്നു. അതുകൊണ്ട് അന്നന്നുണ്ടാകുന്ന സന്താനങ്ങൾ കുഡുംബകുക്ഷിപൂരണത്തിൽ ആത്മപരിത്യാഗംചെയ്തൂതന്നെ കാലം നയിക്കണമെന്നത്രെ നിത്യമായ മാതൃ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.