Jump to content

താൾ:Chilappathikaram 1931.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94

   ചിലപ്പതികാരം

ഞ്ഞു കൊള്ളേണ്ടതാണ്" എന്നു ഒരേപക്ഷമായി ഉൽഘോഷിച്ചുകൊണ്ടിരുന്ന ചതുഃഷഷ്ടി കലക ടേയും രചനാഗുണങ്ങൾക്കനുരൂപമാംവണ്ണം ഉച്ച രിപ്പാൻ കഴിയാതെ ആ വക സുഭാഷിതങ്ങളെ ബാ ലന്മാരെന്നപോലെ നാവിൽ വഴങ്ങാത്തവിധം ചൊല്ലികൊണ്ടേ എഴുതി ഉൽഘണ്ഠയെ ഉദ്ദീപിപ്പി ക്കുന്നതായ സായങ്കാലത്തിൽതന്നെ വസന്തമാല യെ വരുത്തി " ഈ മാലയിലെഴുതിയതിന്റെ താല്പ ര്യമെല്ലാം വേണ്ടുംവണ്ണം കോവലനെ പറഞ്ഞറിവി ച്ച് ഇപ്പോൾതന്നെ ഇവിടേക്കു കൂട്ടികൊണ്ടു വരി ക" യെന്നു പറഞ്ഞയച്ചു.

   വസന്തമാല ഇങ്ങനെ മാധവിയുടെ വാക്കിനാൽ

മാല വാങ്ങി കുലസംജ്ഞങ്ങലായ നെല്ല്, പുല്ല്, വ രക്, തിന, ചാമ, ചോളം, തുവര, കോറ എന്നി ത്യാദി ധാന്യസന്ചയം സമൃദ്ധമായിവിളയുന്ന ഭൂമിയു ടെ സ്വാമിയായ കോവലനെ കണ്ട് ആ മാല കൊ ടുത്തപ്പോൾ" തിലകവും അളകവും നനുത്തുകറുത്ത വില്ലും കരിങ്കുവലയപ്പൂവും കുമിഴും കോവപ്പവവും ചേർന്ന മുഖത്തിനാൽഅഭിമുഖമായ്നിന്നു സ്ത്രീസഹ ജമായ വിധത്തിൽ മദകലമാംവണ്ണം പ്രേമം ഭാവി ച്ചുകൊണ്ടുള്ള നാട്യവും, കാർചുമന്നു കുഴങ്ങി കിരണ ങ്ങൾ പൊഴിക്കും പനിമതിയിൽ കയലുകൾ നടമാ

ടികളിക്കുന്നതോടുകൂടി മധുതടവിയ പവിഴം തുറന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/153&oldid=157733" എന്ന താളിൽനിന്ന് ശേഖരിച്ചത്