95
എട്ടാം ഗാഥ
ഒളിതിരളുന്ന മുത്തിനൊത്ത പുഞ്ചിരിപ്പുതുമ തൂകി ചൊല്ലു കേട്ടു വരികയും പോകയും ചെയ്യുന്ന നീലാ യതാക്ഷിയുടെ കോലവും, എന്റെ വിയോഗം മൂലു നിശാഗമനത്താൽ വിരഹതാപവിവശയായ എ ന്റെ ചിന്താപാരവശ്യമറിഞ്ഞു കിളിക്കൊത്തമൊ ഴിയും അന്നത്തിനൊത്ത നടയും കളിയാടും മ യിലിനൊത്ത മുടിയും മറച്ചു വേലൊത്ത മിഴികളാ യ നിജതോഴികളുടെ കോലത്തെ കയ്കൊണ്ടു താനെ കാകിനിയായ്വന്നു നിന്നു നടിച്ച നാട്യവും അണിക ളണിയുവാൻരുതാംവണ്ണം തനുമദ്ധ്യയായ അവൾ ചിലമ്പൊലിയും മേഖലാകലകലധ്വനിയും മുഴങ്ങു മാറ് എന്നിൽ ആസക്തയെന്നപോലെ വന്നു നോ ക്കിയ നോക്കിനാൽ, തന്റെ വിരഹത്താൽ അവ ശനായ എന്റെ താപത്തെയറിഞ്ഞും എന്റെ അ രികിൽ വന്നണയാതെ അകന്നുനിന്നു നടിച്ച നാട്യ വും, പുരികുഴലും, പൂമാലയും, പൂന്തേൻതടവിയ കു റുനിരയും മുത്തുമാലയണിഞ്ഞ മുലത്തടവും മിന്ന ലിനൊത്ത മദ്ധ്യപ്രദേശത്തിന്നു വഹിയാത്ത ഭാരമാ ണെന്നു ഭാവിച്ചുംകൊണ്ട് എന്റെ സന്നിധാനം പ്രാപിക്കാതെ പുറമേ വന്നുനിന്നു സഖികളുടെ ഉപ ദേശപ്രകാരം ചില സമാധാനവാക്യങ്ങൾ ചൊല്ലി യതിന്നു സംഭോഗകാമനായ എന്റെ വിപ്രലംഭസൂ
ചകങ്ങളായ പ്രതിവചനങ്ങൾ കേട്ടു അവയ്ക്കീരർത്ഥം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.