താൾ:Chilappathikaram 1931.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

93

   എട്ടാം ഗാഥ

ഇങ്ങനെ ഹൃദയംഗമങ്ങളായ ഗാനവിശേഷങ്ങ ളിൽ ലയിച്ചു വിവശയായ മാധവി ചെറിയ ശര ത്താൽ വലിയ ഭൂഭാഗത്തെ നിശ്ശേഷം അടക്കി ഏ കശാസനത്തിന്മേൽ വാഴുന്ന മനോമഹീപതിയുടെ ആജ്ഞയ്കു വശംവടയാകേണ്ടിവന്നാൽ 'തിരു വായ്കെതിർ വായില്ല' എന്ന ബോധത്തോടെ ചെ മ്പകം, ചെങ്കഴനീർ, മുല്ല, മല്ലിക തുടങ്ങിയുള്ള നറു മ്പൂക്കളാലിടതൂർത്തു കെട്ടിയ പരിമളമിളിതമായ മാ ല്യത്തിൻ തൊടുത്തു നീണ്ടു നിൽക്കുന്ന കേതകീപ ത്രപുടത്തിൽ മറ്റൊരു ദളത്തിന്റെ അഗ്രം ചെമ്പ ഞ്ഞികുഴലിൽ മുക്കി ഇങ്ങിനെ എഴുതിത്തുടങ്ങി "ലോകത്തിൽ നാനാതരം ജീവികളേയും തങ്ങൾ കാ മിക്കുന്ന തുണകളോടെ സംയോജിപ്പിക്കുന്നതു സര സനായ വസന്തമാകുന്ന യുവരാജാവാണ്;ആക യാൽ നീതിനിറലവറ്റത്തക്കവണ്ണം കാർയ്യം നടത്തു ന്നതല്ല; ഇനി സന്ധ്യാകാലത്തിൽ ജാതമാകുന്ന വി രഹവേദനയ്ക്കുംപുരമേ തല്കാലത്തിൽ വന്നുദയം ചെയ്ത വെണ്മതിയാകുന്ന സമ്പന്നനും തല്കാലം തേജസ്വിയായിരുന്നാലും ജന്മനാ അംഗഭമഗത്തോ ടുകൂടിയവനാകുന്നു; അതിനാൽ സംയുക്തന്മാർ വി യുക്തന്മാരായാലും ജഡന്മാർ വിസ്മരിച്ചാലും നറുംപൂ വമ്പിനാൽ സുഖഭോക്താവായ ജീവിയെ കൂട്ടിയി

ണക്കുന്നത് അവരുടെ ആധുനികകൃത്യമല്ല; ഇതറി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/152&oldid=157732" എന്ന താളിൽനിന്ന് ശേഖരിച്ചത്