താൾ:Cherupaithangal 1824.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ൾ ഒരുപിഞ്ഞാണത്തിൽ കൊണ്ടവന്നവെച്ചു അതിൽമാൎജെരിപന്തിരണ്ടും ലൂസിആറും തിന്നുകൊൾവാൻ ആനുവാദം ആയി ലൂസിചെരിപ്പഴങ്ങൾകൊണ്ട അവളുടെ കുപ്പായത്തിലും മുഖത്തുംഒക്കപിരട്ടി മാൎജെരിതൻകുപ്പായത്തെവെടിപ്പൊടി സൂക്ഷിച്ചു

അങ്ങിനതെഇലനീർ കുടികഴിഞ്ഞശെഷം ആ ഗുണാധികാരമുള്ള കിഴവിഅടുക്കളയിലെക്കവന്ന മാൎജെരിവായിക്കുന്നകെട്ട വലിയ അച്ചടി അക്ഷരത്തിൽ നല്ലൊരുവെദപുസ്തകംകൊടുത്തു അതിനാൽ മാൎജെരിവളരെപ്രസാദിക്കയും വന്ദനംചൊല്കയുംചെയ്തു

അപ്പൊൾ ദിവസവും ഓരഅദ്ധ്യായം വായിക്കെണമെന്നും വായിച്ചുതുടങ്ങുംമുമ്പപെ ദൈവത്തൊടഅവന്റെ വിശുദ്ധവാക്യത്തെഹൃദയത്തിൽആക്കിതരെണമെന്നപ്രാൎത്ഥിക്കെണമെന്നും ആസ്ത്രീ ആകുഞ്ഞിനൊട പറഞ്ഞു

അതിന്റെശെഷം മാൎജെരിയുടെ അപ്പനും അമ്മയും ആകിഴവിയുടെപ്രീതിയെകുറച്ച വന്ദനങ്ങൾചൊല്ലി വീട്ടിലെക്കതിരികെപൊന്നുവീട്ടിൽഎത്തിയഉടനെ മാൎജെരിനമസ്കാരംകഴിച്ചുപൊയ്ക്കിടന്നു

ൟപെൺപൈതലിനഇന്നനല്ലവണ്ണംനടപ്പാൻപ്രാപ്തിഉണ്ടായതവിശുദ്ധാത്മാവിന്റെസഹായംകൊണ്ടാല്ലാതെ അവളുടെസ്വശക്തികൊണ്ടഉണ്ടായതല്ല

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/19&oldid=157711" എന്ന താളിൽനിന്ന് ശേഖരിച്ചത്