താൾ:Cherupaithangal 1824.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലജ്ഞാനിപ്പൈതൽ


ഒരുയജമാനൻ ഒരുനാൾകാലത്ത കുതിരഎറിനടപ്പാൻപൊയി വെലിക്കൽനിൽകുന്ന ഒരു തൈപറിപ്പാനായിഇറങ്ങിയപ്പൊൾ കുതിരപിടിവിട്ട അവന്റെമുമ്പിൽ കൂടഓടിപൊയി അവൻ പിന്തുടൎന്ന ചെന്ന ആകുതിരയെപെർചൊല്ലിവിളിച്ചപ്പൊൾഅതനിന്നു എങ്കിലും അവൻ സമീപിച്ചാറെ അതരണ്ടാമതും പാഞ്ഞുപൊയി ഒടുക്കം സമിപത്തെപറമ്പിൽ നിൽകുന്നൊരുചെറിയചെൎക്കൻ ആകാൎയ്യംകണ്ടവഴിതിരിച്ചൽആയുള്ളെടത്തഇടമുറിച്ചഓടിചെന്ന ആ കുതിരയുടെ മുമ്പിൽ കടന്നകടിഞാൺപിടിച്ച ആ ഉടയക്കാരൻവന്നഎത്തുമളവുംനിൎത്തി ആയജമാനൻ ആചെൎക്കനെനൊക്കിരക്തപ്രസാദമുള്ളസുമുഖതകണ്ട ആശ്ചൎയ്യപെട്ടു എന്റെഉണ്ണി നിഎന്റെകുതിരയെമിടുക്കൊടെപിടിച്ചതനന്നായികെട്ടൊനിന്റെഅദ്ധ്വാനത്തിനഎന്തതരെണ്ടു എന്നപറഞ്ഞു തൻകുപ്പായഉറയിൽകയ്യിട്ടു

ചെൎക്കൻ-അങ്ങുന്നെ ഇനിക്കൊന്നുംവെണ്ട എന്നപറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/20&oldid=157713" എന്ന താളിൽനിന്ന് ശേഖരിച്ചത്