താൾ:Charaka samhitha (Nithana sthanam) 1916.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം)

ഏകാ ശാന്തിരനേകസ്യ തഥൈകൈസ്യ ലക്ഷ്യതേ വ്യാധേരേകസ്യ ചാനേകോ ബഹ്രനാം ബഹ്വ്യ ഏവ ച. 29 ശാന്തിരാമാശയോത്ഥാനാം വ്യാധീനാം ലംഘനക്രിയാ ജ്വരസ്യൈകസ്യ ചാപ്യേകാ ശാന്തിർല്ലംഘനമുച്യതേ. 30 തഥാ ലഘ്വശനാദ്യശ്ച ജ്വരസ്യൈകസ്യ ശാന്തയഃ‌ ഏതാശ്ചൈവ ജ്വരശ്വാസഹിക്കാദീനാം പ്രശാന്തയഃ 31 സുഖസാദ്ധ്യാസ്സുഖോപായാഃ കാലേനാല്പേന സാദ്ധ്യതേ സാദ്ധ്യതേ കൃച്ഛുസാദ്ധ്യസൂ യത്നേന മഹതാ ചിരാൽ. 32 യാതി നാശേഷതാം വ്യാധിരസാദ്ധ്യോ യാപ്യസംജ്ഞിതഃ പരോസാദ്ധ്യഃ ക്രിയാഃ സർവ്വാഃ പ്രത്യാഖ്യേയോതിവർത്തതേ 33


  • 29 – അതുപോലെ ഒരു ചികിത്സ അനേകരോഗങ്ങൾക്കു പറ്റിയതായും
ഓരോന്നിന്നു പ്രത്യേകമായും ഭവിക്കും. ഒരു രോഗത്തിന്ന് അനേകവിധ

മായും വളരെ രോഗങ്ങൾക്കു വളരെ പ്രകാരത്തിലായും കാണാം * 30 - അതെങ്ങിനെയെന്നാൽ, ആമാശയത്തിൽനിന്നുണ്ടാവുന്ന സകല രോഗ ങ്ങൾക്കും ലംഘനക്രിയ ഹിതമാകുന്നു. പനിക്കുള്ള ചികിത്സ ലംഘനം ഒ ന്നുമാത്രമാകുന്നു. * 31 – അതുപോലെ ജ്വരത്തിന് ലഘുവായ ഭക്ഷണം ശീലിക്കുക മുതലായ പലതും നല്ലതാകുന്നു. ഈ ലഘ്വശനാദിക്രിയകൾ പനി ശ്വാസംമുട്ടൽ ഇക്കിട്ടം മുതലായ പലതിന്നും നല്ലതുമാണ്. * 32 – സാദ്ധ്യയാപ്യപരിത്യാജ്യങ്ങളുടെ സ്വഭാവത്തെ വിവരിക്കുന്നു‍‍ = സുഖകര മായ ചികിത്സകൊണ്ട് ക്ഷണത്തിൽ ഭേദപ്പെടുത്താവുന്ന രോഗം സുഖസാ ദ്ധ്യമാകുന്നു. വളരെ പണിപ്പെട്ടു ചികിത്സിച്ചാൽ കുറെ കാലതാമസംകൊ ണ്ട് മാറാവുന്നത് കൃച്ഛു സാദ്ധ്യരോഗമാകുന്നു. * 33 – എത്രതന്നെ ചികി ത്സിച്ചാലും തീരെ വിട്ടുമാറാത്തതായ (ചികിത്സിച്ചുകൊണ്ടിരുന്നാൽ ഉപ ദ്രവം ചെയ്യാത്തതായ) രോഗം യാപ്യമാകുന്നു. ഇതും അസാദ്ധ്യത്തിൽ പെട്ടതുതന്നെയാണ്. വേറേ ഒരുതരം അസാദ്ധ്യരോഗമുണ്ട്. അതിന്ന് എ ന്തുതന്നെ ചെയ്താലും ഭേദം കിട്ടുകയില്ല എന്നുമാത്രമല്ല ചികിത്സിക്കുംതോ

റും ഉപദ്രവം വർദ്ധിക്കുകയും ചെയ്യും. ഈ അസാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/138&oldid=157664" എന്ന താളിൽനിന്ന് ശേഖരിച്ചത്