Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൫

                 നിദാനസ്ഥാനം- അദ്ധ്യായം7.                   105


       സ്ഥാനസേകദേശേ     തു‍ഷ്ണീംഭാവോല്പശശ്ചംക്രമണം    ലാലാസിംഘാണകപ്രസ്രവണമനന്നാഭിലാഷോ   രഹസ്കാമതാ      ബീഭത്സത്വം     ശൌചദ്വേഃ  സ്വല്പനിദ്രതാ   ശ്വയഥുരാനനേ   ശുക്ലസ്തിമിതമലോ    പദിഗ്ദ്ധാക്ഷതാ   ശ്ലേഷ്മോപശയവാപർയ്യാസാദനുപശയിതാ
 ചേതിശ്ലേഷ്മോന്മാദലിംഗാനി  ഭവന്തി.           6
                  ത്രിദോഷലിംഗസന്നിപാതേ  തു   സാന്നിപാതികം   വിദ്യാൽ.    തമസാദ്ധ്യമിത്യാചക്ഷതേ    കുശലാഃ            7
                സാദ്ധ്യാനാന്തു  ത്രയാണാം   സാധാനാനി  ഭവന്തി.     തദ്യതഥാസ്നേഹ     സ്വേദവമനവിരേചനാസ്ഥാപനാനുവാസനോപശമനന


6- ഒരു ദിക്കിൽതന്നെ ഇരിക്കുകയും മിണ്ടാതിരിക്കുകയും നടക്കുകയാണെങ്കിൽ പതുക്കെപതുക്കെ നടക്കുകയും വായിൽ നിന്നും മൂക്കിൽനിന്നും വെള്ളമൊലിക്കുകയും ഭക്ഷണത്തിൽ ആഗ്രഹമില്ലാതിരിക്കുകയും ആരും കാണാത്തേടത്തിരിക്കുവാനാഗ്രഹവും വൃത്തിയില്ലായ്കയും മലമൂത്രവിസർഗ്ഗത്തിൽകൂടി ശൌചംചെയ്യുവാൻ മടുപ്പും ഉറക്കം കായുകയും മുഖത്തു നീരുണ്ടാവുകയും കണ്ണിന്നു വിളർച്ചയും കൺമിഴി ഒരു ദിക്കിൽ ഉറച്ചുനിൽക്കുകയും പീള കലശലാവുകയും കഫത്തെ കോപിപ്പിക്കുന്ന ചര്യകളെ ശീലിച്ചാൽ രോഗം വർദ്ധിക്കുകയും കഫകോപം നിമിത്തമുണ്ട്കുന്ന ഉന്മാദത്തിന്റെ ലക്ഷണമാകുന്നു* 7ഈ പറഞ്ഞ മൂന്നതരം ലക്ഷണങ്ങളും കൂടിക്കലർന്നുകണ്ടാൽ അതു സന്നിപാദകോപം നിമിത്തമുണ്ടായ ഉന്മാദമാണെന്നുമറിയണം. ആ ഉന്മാദം അസാദ്ധ്യമാണെന്നാണ് പൂർവ്വാചാർയ്യന്മാരുടെ അഭിപ്രായം*

       8----സാദ്ധ്യങ്ങളായ  ത്രിദോഷകോപം   നിമിത്തമുണ്ടായ     മൂന്നുതരം   ഉന്മാദങ്ങൾക്കും    ഈ  പറയുന്ന    ചികിത്സ  ചെയ്യുകയും   വേണം.   അതുകളെന്തല്ലാമെന്നാൽ,   സ്നിഗ്ദ്ധത  വരുത്തുക    സ്വേദിപ്പിക്കുക   വമനം  വിരേചനം  കഷായവസ്തി    സ്നേഹവസ്തി   ഉപശമനങ്ങളായ  നസ്യങ്ങൾ   പുകയേൽപ്പിക്കുക    ധൂമപാനം   അഞ്ജാനം   തിരുമ്മുക   കടയുക  അഭ്യംഗം  നചരച്ചോറ്  മുതലായതു  തേയ്ക്കുക   ധാര   ആശ്വസിപ്പിക്കുക

14*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/115&oldid=157641" എന്ന താളിൽനിന്ന് ശേഖരിച്ചത്