താൾ:Charaka samhitha (Nithana sthanam) 1916.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൪ ചരകസംഹിത[വാചസ്പത്യം] 104

                      ഷ-  ലഭ്യേ‍‍ഷു.    ലബ്ലേഷു   ചാവമാന   സ്തീവ്രം  മാത്സർയ്യം  കാർശ്യം  പാരുഷ്യമുൽപിണ്ഡതാരുണാക്ഷതാ  വാതോപശയവിപർയ്യാസാദനുപശയിതാ  ചേതി  വാതോന്മാദലിംഗാനി    ഭവന്തി.                    . 4
      അമർഷഃ  ക്രോധഃ   സംരംഭശ്ചാസ്ഥാനേ   ശസ്രൂലോഷ്ടകാഷ്ടമുഷ്ടിഭരഭിദ്രേവണം   സ്വേഷാം   പരേഷാം  വാ   പ്രച്ഛായശീതോദാകാന്നാഭിലാഷഃ    സന്താപോതിവേലഃ   താമ്രഹരിദ്രസംരംഭാക്ഷതാപിത്തോപശയവിപർയ്യാസാദനുപശ   യിതാ      ചേതി    പിത്തോന്മാദലിംഗാനി  ഭവന്തി.            5      
      

ണങ്ങൾ 'തത്ര വാതാൽ കൃശംഗതാ; അസ്ഥാനേ രോധനാക്രോശഹസിതസ്മിതനർത്തനം. ഗീതവാദിത്രവാഗംഗവിക്ഷേപാസ്ഫോടനം നി ച. അസാമ്നാ വേണുവീണാദിശബ്ദാനുകരണം മുഹുഃ . ആസ്യാൽ ഫേനാഗമോജസ്രമടനം ബഹുഭാഷിത . അലങ്കാരോനലങ്കാരൈരയാനെർഗ്ഗമനോദ്യമഃ ഗൃദ്ധിരഭ്യവഹാർയ്യോഷു തല്ലാഭേ വാവമാനതാ. ഉൽപിണ്ഡിതരുണാക്ഷിത്വം ജീർണ്ണേ ചാന്നേ ഗദോത്ഭവഃ എന്നു വാഹടാചാർയ്യൻ*

5-പിത്തോന്മാദലക്ഷണത്തെ വിവരിക്കുന്നു;- കാരണം കൂടാതെ പരഗുണങ്ങളെ സഹിക്കുവാൻ വയ്യാതാവുകയും ദ്വേഷ‍്യപ്പെ‌ടുകയും ശണ്ഠനടിക്കുകയും തന്റെ ബന്ധുക്കളുടെനേരെയും മറ്റു് ജനങ്ങളുടെ നേരെയും ആയുധമോ കലോടൊ [കല്ലോ കട്ടയോ] മരക്കഷണമോ കയ്യിലെടുത്തോ ഇതിന്നൊന്നിന്നും തരം കിട്ടാത്തപക്ഷം കൈ ചുരുട്ടിപ്പിടിച്ചൊ പ്രഹരിക്കുവാനോടിയടുക്കുകയും നിഴലുള്ളദിക്കിലിരിക്കുവാനും തണുത്തവെള്ളം കുടിക്കുവാനും ആറിയ ഭക്ഷ്യങ്ങളെ ഭക്ഷിക്കുവാനും ആഗ്രഹം ജനിക്കുകയും ചുട്ടുനീറൽ കലശലായിരിക്കുകയും കണ്ണ് ചെമ്പിച്ച നിറമോ പച്ച നിറമോ മഞ്ഞ നിറമോ ആയിരിക്കുകയും ദ്വേഷ്യപ്പെട്ട ഭാവത്തിലിരിക്കുകയും പിത്തത്തിന്ന് ഉപശയങ്ങളായതുകൾക്കു വിപരീതങ്ങളായ ചർയ്യകളെ ശീലിച്ചാൽ ഉപശയം വരാതിരിക്കുകയും ചെയ്യും. ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം പിത്തകോപം നിമിത്തം സംഭവിച്ചതായ ഉന്മാദത്തിന്റെ ലക്ഷണങ്ങളാണെന്ന് അറിയുകയും വേണം*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/114&oldid=157640" എന്ന താളിൽനിന്ന് ശേഖരിച്ചത്