താൾ:Charaka samhitha (Nithana sthanam) 1916.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത[വാചസ്പത്യം] ൯൭ 94

നാവിധൈരുപദ്രവവൈശ്ശരീരമുപശോഷയന്തി. തം സർവ്വരോഗാണാം കഷ്ടതമം ത്വോ രാജയക്ഷ്മാണമാചക്ഷതേ ഭിഷജഃ. യസ്മാദ്വാ പൂർവ്വമാസീത്ഭഃ സോമാസ്യോഡുരാജസ്യ തസ്മാദ്വാ രാജയക്ഷ്മേതി.

പലപ്രകാരത്തിലുള്ള[മുൻവിവരിച്ച] ഉപദ്രവങ്ങളെക്കൊണ്ടു ശരീരത്തെ ശോഷിപ്പിക്കുകയും ചെയ്യും. ഈ രോഗം മറ്റെല്ലാ രോഗങ്ങളെക്കാളും കഷ്ടതമമാണെന്നറിയുകനിമിത്തം പൂർവ്വാചാർയ്യന്മാർ ഇതിനെ രാജയക്ഷ്മാവ് [അനേകം രോഗങ്ങൾ അകമ്പടിക്കാനും സേവകന്മാരുമെന്നപോലെ മുമ്പും പിമ്പുമുള്ളതാകാൻ രാജസദൃശമായരോഗം. രാജ ചാസൌ യക്ഷ്മാ ച രാജയക്ഷ്മാ എന്നു വിഗ്രഹം.] എന്നു പറയുന്നു. അല്ലെ ങ്കിൽ ഈ രോഗം ആദ്യമായിട്ടുണ്ടായത് നക്ഷത്രരാജനായ ചന്ദ്രനാണ്. അതുനിമിത്തവും ഇതിനെ രാജയക്ഷ്മാവ് എന്നു പറയാം. ആ അർത്ഥത്തിൽ 'രാജ്ഞോ യക്ഷ്മാ രാജയക്ഷ്മാ' എന്നു വിഗ്രഹിക്കണം, സൃഷ്ടിക്കുവാൻ ബ്രഹ്മാവിനാൽ നിയുക്തനായ ദക്ഷപ്രജാപതി ധർമ്മപത്നിയിൽ ജനിപ്പിച്ച പുത്രന്മാരെ സർന്തത്യർത്ഥം തപസ്സുചെയ്യുവാനയച്ചു. വഴിക്കു നാരദമഹർഷി ജ്ഞാനോപദേശം ചെയ്ത് അവരെ ജ്ഞാനസമ്പന്നന്മാരും ഊർദ്ധ്വരേതസ്സുകളുമാക്കിചെയ്തു. തന്റെ മനോരഥം നിഷ്ഫലമായതുനിമിത്തം മനസാപപ്പെട്ട ദക്ഷപ്രജാപതി പിന്നെയും ബ്രഹ്മാവിന്റെ കൽപ്പനപ്രകാരം അറുപതു പുത്രിമാരെ ജനിപ്പിച്ചു. അവരെ അനുരൂപന്മാരായ വരന്മാർക്കു വിവാഹം ചെയ്തുകൊടുത്തു. അതിൽ കൃത്തികോദി ഇരുപത്തേഴു മഹളേരെ ചന്ദ്രനാണ് കൊടുത്തത്. അദ്ദേഹം അതിൽവെച്ചു രോഹിണിയിൽ അധികം സ്നേഹമുള്ളവനായിത്തീർന്നു. ഈ വിവരം മറ്റു പുത്രിമാർ ദക്ഷനോടു പറഞ്ഞു. അദ്ദേഹം ചന്ദ്രനെ ക്ഷയമുള്ളവനായിപ്പോക എന്നു ശപിച്ചു. ഭർത്താവിനെപ്പറ്റി ദൂഷ്യം പറയുകനിമിത്തം അവർക്കാർക്കും സന്തതിയുമുണ്ടായില്ല. 'കൃത്തികാദീനി നക്ഷത്രാണീന്ദോഃ പത്ന്യസ്തു ഭാരത, ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/104&oldid=157630" എന്ന താളിൽനിന്ന് ശേഖരിച്ചത്