താൾ:Charaka samhitha (Nithana sthanam) 1916.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം_അദ്ധ്യായം 6

                                                                                            ൯൭
                                                                                             95
   
                തസ്യോമാനി  പൂർവ്വരൂപാണി.
 തദ്യഥാ_പ്രതിശയാഃ  ക്ശഥുരഭീക്ഷ്ണം   ശ്ലേഷ്മപ്രസേകോ  മുഖമാധുർയ്യമനന്നാഭിലാഷോന്നകാലേ  ചായാസോ  ദോഷദർശനമദോഷേഷ്വല്പദോഷോഷു  വാ  ഭാവേഷു  പത്രോദകാന്നസൂപാപുപോപദംശപരിവേഷകേഷു  ഭുക്തവതോ  ഹൃല്ലാസസ്തഥോല്ലേഖനമാഹോരസ്യാന്തരാന്തരാ  മുഖപാദസ്യ  ശോഷഃ  പാണ്യോരവേക്ഷണമത്യതർത്ഥ

ക്ഷശാപാൽ സോനപത്യസ്താശസു യക്ഷ്മഗ്രഹാജദ്ദിതഃ, പ്രസാദ്യ തം സോമഃ കലാ ലേഭേ ക്ഷയൈധിതാഃ' എന്നു ഭാഗവതം. ഈ കഥ ഭാഗവതാദിപുരാണങ്ങളിൽ വിശദമായി പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തിൽ വാഹടാചാർയ്യൻ ഇങ്ങിനെ പറയുന്നു;_'അനേകരോഗാനുഗതോ ബഹുരോഗപുരോഗമഃ, രാജയക്ഷ്മാ ക്ഷയശ്ശോഷോ രോഗരാഡിതി ച സ്‍മൃതഃ, നക്ഷത്രാണാം ദ്വിജാനാം ച രാജ്ഞോഭുദ്യദയം പുരാ , യച്ച രാജാ ച യക്ഷ്മാ ച രാജയക്ഷ്മാ തതോമതഃ, ദേഹൌഷധക്ഷയകൃതേഃ ക്ഷയസ്തത്സംഭവാച്ച സഃ, രസാദിശോഷണാച്ഛോഷോ രോഗരാൾ തേഷു രാജനാൽ'*

23_രാജയക്ഷ്മാവിന്റെ പൂർവ്വരൂപങ്ങൾ ഈ പറയുന്നവകളാകുന്നു. അതുകളെന്തെല്ലാമെന്നാൽ,മൂക്കിൽനിന്നു വെള്ളംവരിക കലശലായ തുമ്മൽ കഫം കട്ടകട്ടയായി തുപ്പുക വായയ്ക്കു മധുരരസം ഭക്ഷിക്കേണ്ടുന്ന സമയത്തു ഭക്ഷിക്കുവാനാഗ്രഹമ തോന്നായ്തകാരണംകൂടാതെ ക്ഷീണം തോന്നുക പാത്രമ ജലം അന്നം പരിപ്പ് അപൂപം ഉപദംശം വിളമ്പുന്നവൻ ഇതുകളെല്ലാം വളരെ ശുചിയായിട്ടുള്ളതുകളോ അഥവാ അത്യല്പമായ വല്ല ദോഷമുള്ളതുകളോ ആണെങ്കിൽകൂടി വളരെ ചീത്തയാണെന്നു തോന്നുക ഭക്ഷിച്ച ഉടനെ നെഞ്ഞുകലിപ്പണ്ടാവുക ഇടയ്ക്കിടയ്ക്കു ഭക്ഷിച്ച ഉടനെ ഛർദ്ദിയുണ്ടാവുക വായ കാൽ മുഖം ഇവിടങ്ങളിൽ വരൾച്ചവരിക എല്ലായ്പ്പോഴും കയ്യിന്മേൽ നോക്കുക കണ്ണ് കലശലായി വിളർക്കുക തന്റെ കയ്യ് നീളവും വണ്ണവും പൂർവ്വസ്ഥിതിയിൽതന്നെ ഉണ്ടൊ എന്ന് അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/105&oldid=157631" എന്ന താളിൽനിന്ന് ശേഖരിച്ചത്