താൾ:Charaka samhitha (Nithana sthanam) 1916.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 6 ൯൩

                                              93
     സ  തൈരുപശോഷണൈരുപദ്രവൈരുപദ്രുതശ്ശനൈശ്ശനൈരുപശ്തുഷ്യതി.

തസ്മാൽ പുരുഷോ മതിമാൻ പ്രകൃതികരണസംയോഗരാശിദേശകാലോപയോഗ സംസ്ഥോപശയാദവിഷമാഹാരമാഹരേദിതി.

            ഭവതി  ചാത്ര. 
 
         ഹിതാശീ സ്യാന്മിതാശീ സ്യാൽ കാലഭോജീ ജിതേന്ദ്രിയഃ  പശ്യൻ രോഗാൻ ബഹ്രൻ കഷ്ടാൻ  ബുദ്ധിമാൻ വിഷമാശനാൽ.
       ഏതൈശ്ചതുർഭിഃ  ശോഷസ്യായതനൈരഭ്യുപസേവിതൈർവ്വാ തപിത്തശ്ലേർഷ്മാണ ഏവ പ്രകോപമാപദ്യന്തേ.തേ പ്രകുപിതാ നാഃ
 പോവുകനിമിത്തം ശരീരബലം തീരെ ക്ഷയിക്കുകയും ചെയ്യും. ഇങ്ങിനെയെല്ലാമാണ് വിഷമാശനംനിമിത്തം കോപിച്ച വാതോദിദോഷങ്ങൾ രാജയക്ഷ്മാവിനെ ഉണ്ടാക്കിതീർക്കുക*20-വിഷമാശനം നിമിത്തം ക്ഷയരോഗം ബാധിച്ചവൻ മേൽപ്പറഞ്ഞ ഉപദ്രവങ്ങൾ ബാധിക്കുകയാൽ ക്രമേണ മെലിയുകയും ചെയ്യും. ഈവക കാരണങ്ങളാൽ ബുദ്ധിമാനായവൻ ശരീരപ്രകൃതിക്കും നിർമ്മാണത്തിന്നും സംയോഗത്തിന്നും കണാമിന്നും ദേശകാലസ്വഭാവങ്ങൾക്കും ഉപയോഗസംമ്പ്രദായത്തിന്നും രോഗസ്വഭാവത്തിന്നും സമങ്ങളായ ആഹാരങ്ങളെ മാത്രമേ ഭക്ഷിക്കാവൂ*
      ഇവിടെ ഇതുകൂടാതെ ഗ്രഹിച്ചിരിക്കേണ്ടതാകുന്നു.
     21-വിഷമാശനം ശീലിക്കുന്നതായാൽ അത്യന്തം കഷ്ടതമങ്ങളായ അനേകം രോഗങ്ങൾ സംഭവിക്കും. ഈ തത്ത്വത്തെ  അറിയുന്നവൻ ശരീരപ്രകൃതി മുതലായതുകൾക്കു ഹിതമായ പദാർത്ഥത്തെ ജഠരാഗ്നിബലത്തിന്നുതക്കവണ്ണം മാത്രം സമയത്തു ജിതേന്ദ്രിയനായിട്ടു ഭക്ഷിക്കുകയിം വേണം*

22-ഈ പറഞ്ഞ സാഹസം സന്ധാരണം ക്ഷയം വിഷമാശനമെന്ന നാലുതരം ശോഷായതനങ്ങളെ ശീലിക്കുന്നതായാൽ വാതപിത്തകഫങ്ങൾ കോപിക്കും. അങ്ങിനെ കോപിച്ച ദോഷങ്ങൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/103&oldid=157629" എന്ന താളിൽനിന്ന് ശേഖരിച്ചത്