താൾ:Charaka samhitha (Indriya sthanam) 1917.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 അവതാരിക നെക്കൊണ്ടു തൊടീച്ചനോക്കീട്ടോ അറിയേണ്ടുന്ന സ്പർശഭേദങ്ങളെ പ്ര തിപാദിച്ചിരിക്കുന്നു.അവകൾ ത്വഗിന്ദ്രിയം (സ്പർശനേന്ദ്രിയം) കൊ ണ്ടു ഗ്രഹിക്കപ്പെടേണ്ടവകളുമാകുന്നു. നാലാമത്തെ അദ്ധ്യായം ഇന്ദ്രിയാനീകമാകുന്നു.ഇതിൽ ക ണ്ണ്,ചെവി മുതലായ ഇന്ദ്രിയങ്ങളെ പരീക്ഷിച്ചു മരണത്തെ നിശ്ച യിപ്പാനുള്ള മാർഗ്ഗങ്ങളെ ഉപദേശിക്കുന്നു. അഞ്ചാമത്തേതു പൂർവ്വരൂപീയാദ്ധ്യായമാകുന്നു. ഇതിൽ രോഗ ങ്ങളുടെ പൂർവ്വരൂപങ്ങളെകൊണ്ടു മരണത്തെ നിശ്ചയിക്കേണ്ടു പ്ര കാരത്തെ കാണിക്കുന്നു. സ്വപ്നം കാണുന്നതിൽ ഇന്നവിധംകണ്ടാൽ ഇന്ന വ്യാധികൊണ്ടു മരണം സംഭവിക്കുമെന്നതും ഉപദേശിക്കുന്നു. സ്വപ്നങ്ങൾ ഉണ്ടാവുന്നതിന്റെ യുക്തിയും അതു മരണലക്ഷണമാ യിത്തീരുവാനുള്ള ന്യായവും കാണിക്കുന്നു. ആറാമത്തേതു കതമാനിശരീരീയാദ്ധ്യായമാകുന്നു.'കതമാനി ശരീരാണി വ്യാധിയാനി മഹാമുനേ'എന്ന് ആരംഭിക്കയാൽ ഈ അദ്ധ്യായത്തിന്ന് ഈ പേര് സിദ്ധിച്ചതാകുന്നു. ഇതിൽ വ്യാധിപി ടിപെട്ട മനുഷ്യന്റെ ശരീരത്തെ നോക്കി രോഗത്തിന്റെ സാധ്യാ സാധ്യത്വവിശേഷം നിശ്ചയിക്കേണ്ടുന്ന മാർഗ്ഗങ്ങളെ ഉപദേശിക്കു ന്നു. രോഗങ്ങളുടെ പൌർവ്വാപർയ്യം മുതലായ അന്യോന്യസംബന്ധം കൊണ്ടുള്ള മരണലക്ഷണങ്ങളേയും ഈ അദ്ധ്യയത്തിൽതന്നെ വി വരിക്കുന്നതുമുണ്ട്. ഏഴാമത്തേതു പന്നരൂപിയാദ്ധ്യായമാകുന്നു. പന്നമെന്നതു ക്നപ്രത്യയാന്തശബ്ദമാകുന്നു. ഇതിനു പ്രാപിച്ചതെന്നർത്ഥമാകുന്നു. രൂപാന്തരത്തെ പ്രാപിച്ചിരിക്കുന്ന രൂപത്തെ സംബന്ധിച്ചതെന്നു സാരം. ഛായയും പ്രതിഛായയും ഇതിൽ പെട്ടതാകുന്നു. അതുകളു ടെ ഭേദംകൊണ്ടു മരണത്തെ അറിയുവാനിതിലുപദേശിക്കുന്നു. ഇ തിൽതന്നെ ചില പ്രത്യേകലക്ഷണംകണ്ടാൽ ഇത്രദിവസംകൊണ്ടു മരിച്ചുപോകുമെന്നു വിവരിച്ചറിയുവാനും പറയുന്നുണ്ട്. എട്ടാമത്തേത് അവാക്ശിരസീയാദ്ധ്യായമാകുന്നു. 'അവാ

ക-ശിരാ വാ ജിഹ്മാ വാ' എന്നിങ്ങനെ ആരംഭിക്കയാലാകുന്നു ഈ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/6&oldid=157622" എന്ന താളിൽനിന്ന് ശേഖരിച്ചത്