താൾ:Charaka samhitha (Indriya sthanam) 1917.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നശിച്ചുപോയാൽ പിന്നെ ശരീരം അശേഷം നിലനിൽക്കുന്നതല്ല. ഉടനെതന്നെ നശിച്ചുപോകുന്നു. എന്ന ശരീരനാശത്തെ ചില ല ക്ഷണങ്ങളെക്കൊണ്ടു സൂക്ഷ്മഗ്രാഹികൾക്കു മുൻകൂട്ടി അറിയുവാൻ ക ഴിയും. അതിന്നുള്ള ലക്ഷണങ്ങളെ ഈ സ്ഥാനത്തിൽ ആചാര്യൻ വിസ്മരിച്ചിരിക്കുന്നു. ഈ സ്ഥാനത്തെ ആചാര്യൻ പന്ത്രണ്ട് അദ്ധ്യായങ്ങളായി വിഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാമത്തെ അദ്ധ്യായം വർണ്ണസ്വരീ യമെന്നതാകുന്നു. ഇതിൽ ചക്ഷുരിന്ദ്രിയംകൊണ്ടു ഗ്രഹിക്കേണ്ടതാ യ വർണ്ണ (രൂപ) ഭേദത്തേയും ശ്രോത്രേന്ദ്രിയംകൊണ്ടു ഗ്രഹിക്കേണ്ടതാ യ സ്വര(ശബ്ദ) ഭേദത്തേയുംപറ്റി വിസ്തരിച്ചിരിക്കുന്നു. 'ഇതി വർണ്ണസ്വരാവുക്തൌ ലക്ഷണാർത്ഥം മുമൂർഷതാം' എന്നിങ്ങിനെ അദ്ധ്യായപരിസമാപ്തിയിങ്കലതിനെതന്നെ വിവരി ച്ചിരിക്കുന്നു. രണ്ടാമത്തെ അദ്ധ്യായത്തിന്നു പുഷ്പതാദ്ധ്യായമെന്നു പേരിട്ടി രിക്കുന്നു. വ്രക്ഷലതാദികൾക്കു ഫലം ഉണ്ടാവുന്നതിനെ പുഷ്പം സൂ ചിപ്പിക്കുന്നതുപോലെ രിഷ്ടലക്ഷണങ്ങൾ മരണത്തെ സൂചിപ്പിക്കു ന്നുവെന്നുള്ള യുക്തിയെ പുഷ്പാ യഥാ പൂർവ്വരൂപം ഫലസ്യേഹ ഭ വിഷ്യതഃ എന്ന വചനംകൊണ്ടു പ്രതിപാദിക്കയാലാണ് ഈ പേർ ഈ അദ്ധ്യായത്തിന്നു കൊടുത്തീട്ടുള്ളത്. ഇതിൽ ഘ്രാണേന്ദ്രി യംകൊണ്ടു ഗ്രഹിക്കപ്പെടുന്ന ഗന്ധത്തേയും ജിഹ്വേന്ദ്രിയംകൊണ്ടു ഗ്രഹിക്കപ്പെടേണ്ടുന്ന രസത്തേയുംപറ്റി പ്രതിപാദിച്ചിരിക്കുന്നു. അതിനെ തന്നെഃ- "യാന്യേതാനി മയോക്താനി ലിംഗാനി രസഗന്ധയോഃ- പുഷ്പിതസ്യ നരസ്യൈതൈഃ ഫലം മരണമാദിശേൽ" എന്നുള്ള അന്ത്യശ്ലോകംകൊണ്ട് ഇതിനെത്തന്നെ വിശദപ്പെടുത്തി രിക്കുന്നു. അത്ര പുഷ്പിതസ്യ=സജ്ഞാതപുഷ്പസ്യ. 'തദസ്യ സജ്ഞാതം താരകാദിഭ്യ ഇതച്. ഇതീതചപ്രത്യയഃ അത്ര പുഷ്പശബ്ദസൂഝദ്രശം രിഷ്ടം ലക്ഷയതി സജ്ഞാതരിഷ്ടസ്യേത്യർത്ഥഃ' ഇതി വ്യാഖ്യേയം. മൂന്നാമത്തെ അദ്ധ്യായത്തിന്നു പരിമർശനീയാദ്ധ്യായമെന്നാകു

ന്നു പേർ. ഇതിൽ വൈദ്ദ്യൻ സ്വയമേവ തൊട്ടുനോക്കീട്ടോ അന്യ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/5&oldid=157621" എന്ന താളിൽനിന്ന് ശേഖരിച്ചത്