അവതാരിക 5 അദ്ധ്യയത്തിന് ഈ പേര് വന്നത്. ഇതിലും പ്രതിഛായാവിശേ ഷംകൊണ്ടു മരണത്തെ അറിവാനുള്ള ചില ലക്ഷണങ്ങളെ കാണി ക്കുന്നു. അതിന്നുംപുറമെ ശിരസ്സു മുതലായ ചില അഗംങ്ങളെ പ രീക്ഷിച്ചു മരണത്തെ അറിയുവാനുള്ള മാർഗ്ഗവും പറയുന്നുണ്ട്. ഒമ്പതാമത്തെ അദ്ധ്യായം യസ്യ ശ്യാവനിമിത്തീയമാകുന്നു. 'യസ്യ ശ്യാവേ പരിധ്വസ്തേ'എന്ന് ആരംഭിക്കയാലും മരണനി മിത്തങ്ങളെ പ്രതിപാദിക്കയാലും ഈ അദ്ധ്യായത്തിന്ന് ഈ നാമ ധേയം സിദ്ധിച്ചിരിക്കുന്നു. ഇതിൽ ചില പ്രത്യേകവ്യാധികളെക്കൊ ണ്ടു മരിപ്പാനുള്ള ലക്ഷണങ്ങളെ കാണിക്കുന്നു. മൂന്നുദിവസംകൊ ണ്ടു മരിച്ചുപോകുമെന്നും മററും കൃത്യമായി അറിയുവാനുള്ള ചില ല ക്ഷണങ്ങളും ഈ അദ്ധ്യായത്തിൽ പറയുന്നുണ്ട്. പത്താമത്തേതു സദ്യോമരണീയാദ്ധ്യാമാകുന്നു. ഇതിൽ ഏ തെല്ലാം ലക്ഷണങ്ങളെകൊണ്ടാണ് ഉടനെതന്നെ മരിച്ചുപോകുമെ ന്നു പറയാവുന്നത് ആ വക ലക്ഷണങ്ങളെ വിവരിക്കുന്നു. അതു കൊണ്ടും സദ്യഃ എന്ന പദംകൊണ്ട് ആരംഭിച്ചതിനാലും ഈ അ ദ്ധ്യായത്തിന്ന് ഈ പേര് സിദ്ധിച്ചിരിക്കുന്നു. പതിനൊന്നാമത്തേത് അണജ്യോതിഷീയാദ്ധ്യായമാകുന്നു. ഇതിൽ ഒരുകൊല്ലം മുന്വേ (മരിക്കുന്നതിന്ന് ഒരകൊല്ലം മുന്വെ)കാ ണുന്നതായ പലേ ലക്ഷണങ്ങളേയും പ്രധാനമായി കാണിക്കുന്നു. പിന്നെ ആറുമാസംകൊണ്ടും മററും മരിക്കുമെന്നു പറയുവാനുള്ള ചി ല ലക്ഷണങ്ങളേയും കാണിക്കുന്നു. അണജ്യോതിഃഎന്നാരം ഭിക്കുകകൊണ്ടാണ് ഈ അദ്ധ്യയത്തിന് ഈ പേർ സിദ്ധിച്ചത്. പന്ത്രണ്ടാമത്തെ അദ്ധ്യായത്തിന്നു ഗോമയചൂർണ്ണീയാദ്ധ്യായ മെന്നാകുന്നു പേര്. 'യസ്യ ഗോമയചൂർണ്ണാഭം' എന്നുമുതൽക്കാ ണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഇതിൽ രോഗിയുടെ ദൂതൻ വൈ ദ്യന്റെ അടുക്കൽ വരുന്വോൾ ദൂതന്റേയും മററും ഓരോ പ്രകാരഭേ ദങ്ങളെക്കൊണ്ടു മരണത്തെ നിശ്ചയിപ്പാനുള്ള മാർഗ്ഗങ്ങളെ കാണി
ക്കുന്നു. അതുപോലെതന്നെ ദൂതലക്ഷണം മുതലായതുകൊണ്ട് ഉട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.