Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം--അദ്ധ്യായം 3 21 അലാതവർണ്ണേ കൃഷ്മനീലപീതശ്യാവതാമ്രഹരിതഹാരിദ്രശുക്ലവൈ കാരികാണാം വർണ്ണാനാമന്യതമേനാഭിസംപ്ലുതേ വാ സ്യാതാം പരാ സുരിതി വിദ്യാൽ. 6

   അഥാസ്യ കേശലോമാന്യായച്ഛേൽ. തസ്യചേൽ  കേശലോ

മാന്യായമൃമാനാനി പ്രലുച്യേരൻ ന ചേദ്വേദയാൽ പരാസുരിതി വിദ്യാൽ. 7

    തസ്യ ചേദുദരേ സിരാഃ പ്രദുശ്യേരൻ. ശ്യാവതാമ്രനീലഹാ

രിദ്രശുക്ലാ വാ സ്യഃ പരാസുരിതി വിദ്യാൽ. 8 മറിഞ്ഞുകൊണ്ടിരിക്കുന്നവകളായും കാണുന്നതുകളെ വിപരീതമാ യി(വെളിച്ചത്തെ ഇരുട്ടെന്നും ഇരുട്ടിനെ വെളിച്ചമെന്നും ഇത്യാ ദി സ്വരൂപമായി) ഗ്രഹിക്കുന്നതുകളായും ദൃഷ്ടി നശിച്ചതുകളായും വ്യസ്മദൃഷ്ടികളായും നകുലാന്ധത്വമോ കപോതാന്ധത്വമോ സംഭ വിച്ചതുകലായും (നകുലാന്ധകപോതാന്ധലക്ഷണം നേത്രരോഗചി കിത്സിതത്തിൽ വിവരിക്കും) അലാതവർണ്ണങ്ങളായും--ഉലയിലെ തീ യ്യിന്റെ നിറംപോലെയുള്ള നിറത്തോടുകൂടിയവയായും കറുപ്പ് നീ ലം കരുവാളിപ്പ് ചെമ്പുനിറം പച്ചനിറം മഞ്ഞ വെളുപ്പ് എന്ന നേത്രവൈകാരികവർണ്ണങ്ങളിൽ ഏതെങ്കിലും ഒന്നു ബാധിച്ചതുകളാ യും കണ്ടാൽ അവൻ പരാസുവാണെന്നു തീർച്ചപ്പെടുത്തണം. * 7-ഇങ്ങിനെയുള്ള ലക്ഷണങ്ങളുള്ളവന്റെ തലമുടി പിടിച്ചു വലി ക്കണം. അങ്ങിനെ വലിക്കുമ്പോൾ അതു മുരടോടെ പറിഞ്ഞുപോ രികയും രോമം പറിച്ചെടുക്കുന്നത് അവൻ അറിയാതിരിക്കുകയും ചെയ്യുന്നതായാ ആ രോഗി പരാസു-മൃതപ്രായനാണെന്നറിയ ണം * 8- ഉദരത്തിൽ കരുവാളിച്ച നിറത്തിലോ ചെമ്പുനിറ ത്തിലോ നീലനിരത്തിലോ മഞ്ഞനിറത്തിലോ വെള്ളനിറത്തിലോ ഉള്ള സിരകൾ പൊന്തി കാണുന്നതായാൽ അവനും പരാസുവാ

ണെന്നറിയണം * 9- ആരുടെ നഖങ്ങൾ മാംസരക്തസംബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/32&oldid=157615" എന്ന താളിൽനിന്ന് ശേഖരിച്ചത്