20 ചരകസംഹിത(വാചസ്പത്യം) ദ്യാൽ തസ്യ ചേച്ചക്ഷുക്ഷീ പ്രകൃതിഹീനേ വികൃതിയുക്തേ അ ത്യുൽപിണ്ഡിതേ അതിപ്രവിഷ്ടേ അതിജിംഹ്മേ അതിവിഷമേ അ തിപ്രസ്രുതേ അതിവിമുക്തബന്ധനേ സതതോന്മേഷ സതതനി മേഷേ നിമേഷോന്മേഷാതിപ്രവൃത്തേ വിഭ്രാന്തദൃഷ്ടികേ വിപരീതദൃ ഷ്ടികേ ഹീനദൃഷ്ടികേ വ്യസ്മദൃഷ്ടികേ നകുലാന്ധേ കപോതാന്ധേ മരണലക്ഷണത്തെ അറിയണം. ഈ ഉച്ഛ്വാസാദികളിൽ ഓരോ ന്നുകൊണ്ടും അറിയേണ്ടതായ ലക്ഷണത്തെ പ്രത്യേകം വിവരിക്കു ന്നു; ആരുടെ ഉച്ഛ്വാസം അതിദീർഘമായോ അതിഹ്രസ്വമായോ സംഭവിക്കുമോ അവൻ പരാസുവാണെന്നുതന്നെ ഗ്രഹിക്കണം. ആരുടെ മന്യകൾ വ്യക്തമായി പുറത്തു കാണുകയും അതുകൾ ലേ ശംപോലും ഇളകാതിരിക്കുകയും ചെയ്യുന്നുവോ അവന്റെ മരണം നിശ്ചിതവും ആസന്നവുംമാണെന്നും ഗ്രഹിക്കണം. ആരുടെ ദന്ത ങ്ങൾ പ്രകീർണ്ണങ്ങളായും ശ്വേതവർണ്ണമായ ശറ്‍ക്കര വന്നതുകളായും (ശർക്കരാദന്തമെന്ന ദന്തരോഗമില്ലാതിരിക്കുമ്പോൾ കാരണം കൂടാ തെ ശർക്കര വന്നതുകളായും) ഭവിക്കുന്നുവോ അവനും പരാസുവാ ണെന്നു ധരിക്കണം. പിരികക്കൊടികളിൽ ജട പിടിച്ചു കാണുന്ന തായാൽ അവൻ ക്ഷണത്തിൽ മരിക്കുമെന്നു തീർച്ചപ്പെടുത്താം. ആ രുടെ കണ്ണുകൾ പ്രകൃതിസ്വഭാവം തീരെ നശിച്ചും പ്രകൃതിവിപരീ തമായ സ്വഭാവത്തോടുകൂടിയും കൺപോളകൾകൊണ്ടു മറയാത്ത വിധം അത്ര തുറിച്ചതുകളായോ കൺമിഴികളുണ്ടെന്ന് അറിയുവാൻ കൂടെ പ്രയാസമായ വിധം അത്രയും കുണ്ടിൽ പോയതുകളായോ സംഭവിക്കുകയും കലശലായി വളയുകയും വിഷമങ്ങളായിത്തീരുക യും കണ്ണിൽനിന്നു കൊഴുത്തജലം ധാരാളമായി സ്രവിക്കുകയും നേ ത്രബന്ധങ്ങൾ കലശലായി അയഞ്ഞുവരികയും എല്ലായ്പോഴും മിഴി ച്ചുകൊണ്ടുതന്നെയിരിക്കുകയോ അടഞ്ഞുകൊണ്ടുതന്നെ ഇരിക്കുക യോ ചെയ്യുന്നതുകളായും എല്ലാസ്സമയത്തും അതിവേഗത്തിൽ ഇമ
ച്ചുമിഴി ചെയ്ഉകൊണ്ടിരിക്കുന്നതുകളായും കൺമിഴികൾ മറിഞ്ഞു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.